Tax
Services & Questions
ഹയർഗ്രേഡ് ലഭിക്കും
ഹയർഗ്രേഡ്  ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടുവ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ങ്ങി. ഇ​പ്പോ​ൾ വകുപ്പ് മാ​റി. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ത​ന്നെ പു​തി​യ വകുപ്പിൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. എ​നി​ക്ക് ര​ണ്ടാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് പു​തി​യ വകുപ്പിൽനി​ന്നും ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ? അ​തോ പു​തി​യ വകുപ്പിൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ മാ​ത്ര​മേ സ​ർ​വീ​സ് പ​രി​ഗ​ണി​ക്കു​കയുള്ളോ? ര​ണ്ടാ​മ​ത്തെ ഹ​യ​ർ ഗ്രേ​ഡ് 15 വ​ർ​ഷം ആ​കു​ന്പോൾ ല​ഭി​ക്കുമോ?
ജി​സ​മ്മ തോ​മ​സ്, മാനന്തവാടി

ശ​ന്പ​ള സ്കെ​യി​ലും ത​സ്തി​ക​യും ഒ​ന്നു​ത​ന്നെ​യാ​ണെ​ങ്കി​ൽ ആ​കെ​യു​ള്ള സേ​വ​ന​ത്തി​ന്‍റെ ക​ണ​ക്കാ​ണ് ഹ​യ​ർഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ഒ​രു വകു പ്പിൽനിന്ന് വാ​ങ്ങി​യാ​ൽ പോ​ലും ര​ണ്ടാ​മ​ത്ത ഹ​യ​ർഗ്രേ​ഡ് മൊ​ത്തം സ​ർ​വീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ര​ണ്ടു സ​ർ​വീ​സി​ലും ഒ​രേ ശ​ന്പ​ള സ്കെ​യി​ലും ഒ​രേ ത​സ്തി​ക​യു​മാ​ണ​ല്ലോ? അ​തി​നാ​ൽ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ല. ഹ​യ​ർഗ്രേ​ഡി​ന് ഉ​ള്ള കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.