Tax
Services & Questions
2018 ഒക്‌‌ടോബറിനു ശേഷം കുടിശിക പൂർണമായും ലഭിക്കും
2018 ഒക്‌‌ടോബറിനു ശേഷം  കുടിശിക പൂർണമായും ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് 2015 മേ​യ് 31ന് ​വിരമിച്ചു. പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത് 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം 2017 മാ​ർ​ച്ചി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ 2014 ജൂ​ലൈ മു​ത​ലു​ള്ള പു​തു​ക്കി​യ നി​ര​ക്കി​ലു​ള്ള ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ചും അ​തി​ൻ​പ്ര​കാ​രം പെ​ൻ​ഷ​ന്‌ പു​തു​ക്കി നി​ശ്ച​യി​ച്ചും ഉ​ത്ത​ര​വു ല​ഭി​ച്ച​ത് 2018 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ്. ആ ​ഉ​ത്ത​ര​വി​ൽ പ​ര​ഷ്ക​ര​ണ പ്ര​കാ​ര​മു​ള്ള ഗ്രാ​റ്റി​വി​റ്റി നാലു ഗ​ഡു​ക്ക​ളാ​യും ക​മ്യൂ​ട്ടേ​ഷ​ൻ രണ്ടു ഗ​ഡു​ക്ക​ളാ​യും ന​ൽ​കാ​നാ​ണ് സൂ​ചി​പ്പി​ച്ചിട്ടു​ള്ള​ത്. 2018 ഒ​ക്ടോ​ബ​റി​ൽ നാ​ലാം ഗ​ഡു​വി​ന്‍റെ കാ​ലാ​വ​ധി ആ​കും. അ​പ്പോ​ൾ എ​നി​ക്ക് നാലു ഗ​ഡു​ക്ക​ളും കൂ​ടി ഒ​ന്നി​ച്ചു ല​ഭി​ക്കു​മോ?
ലീ​ലാ​മ്മ, കാട്ടൂർ

2014 ജൂ​ലൈ​യി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​ര​വും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ്ര​കാ​ര​വും ഉ​ള്ള കു​ടി​ശി​ഖ 1-/7/-2014 മു​ത​ൽ 31/-1-/2016 വ​രെ​യു​ള്ള​തോ അ​തി​നു മു​ന്പു വ​രെ​യു​ള്ള​തോ നാലു ഗ​ഡു​ക്ക​ളാ​യി 2017 ഏ​പ്രി​ൽ മു​ത​ൽ 2018 ഒ​ക്ടോ​ബ​ർ വ​രെ പ​ലി​ശ സ​ഹി​തം ന​ൽ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ മൂന്നു ഗ​ഡു​ക്ക​ളു​ടെ വി​ത​ര​ണം ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​തുവ​രെ​യും ഒ​രു ഗ​ഡു പോ​ലും വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻകാ​ർ​ക്കും 2018 ഒ​ക്ടോ​ബ​റി​നു​ശേ​ഷം പൂ​ർ​ണ​മാ​യും കുടി ശിക ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. അ​തി​നാ​ൽ 2018 ഒ​ക്ടോ​ബ​റി​ലോ അ​തി​നു​ശേ​ഷ​മോ ബ​ന്ധ​പ്പെ​ട്ട പേ​പ്പ​ർ സ​ഹി​തം ട്ര​ഷ​റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.