Tax
Services & Questions
ശന്പള അഡ്വാൻസ് കിട്ടും
ശന്പള അഡ്വാൻസ് കിട്ടും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ സമ്മതം ഇ​ല്ലാ​തെ ദൂ​രെ​യു​ള്ള മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്കോ സ്ഥ​ല​ത്തേ​ക്കോ ട്രാ​ൻ​സ്ഫ​ർ ചെ​യ്താ​ൽ ശ​ന്പ​ളം, യാ​ത്ര​പ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി വാ​ങ്ങു​വാ​ൻ സാ​ധി​ക്കു​മോ? ഇ​തു സം​ബ​ന്ധി​ച്ച റൂ​ൾ ഏ​താ​ണ്? ശ​ന്പ​ളം അ​ഡ്വാ​ൻ​സാ​യി വാ​ങ്ങു​ന്ന​തോ​ടൊ​പ്പം യാ​ത്ര​പ്പ​ടി​യും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ഏ​ത് രീ​തി​യിലാ​ണ് ഇതു തി​രി​കെ പി​ടി​ക്കു​ന്ന​ത്‍്?
അ​ന​ന്ത​കൃ​ഷ്ണ​ൻ, തിരുവനന്തപുരം

ജീ​വ​ന​ക്കാ​ർ​ക്കു​ള്ള അ​ഡ്വാ​ൻ​സ് സം​ബ​ന്ധി​ച്ച റൂ​ളു​ക​ൾ കേ​ര​ള ഫി​നാ​ൻ​ഷൽ കോ​ഡി​ലാ​ണു​ള്ള​ത്. കേ​ര​ള ഫി​നാ​ൻ​ഷൽ കോഡിലെ ആ​ർ​ട്ടി​ക്കി​ൾ 252ൽ ​സ്ഥ​ലംമാ​റ്റ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള അ​ഡ്വാ​ൻ​സു​ക​ളെ​പ്പ​റ്റി പ​റ​യു​ന്നു​ണ്ട്. ശ​ന്പ​ള അ​ഡ്വാ​ൻ​സ് ആയി ലഭിക്കുന്നത് ഒ​രു മാ​സ​ത്തെ ബേ​സി​ക് പേ (​അ​ടി​സ്ഥാ​ന ശ​ന്പ​ളം) ആ​ണ്്. ഇ​ത് നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ൽ​നി​ന്നു​ത​ന്നെ വാ​ങ്ങാ​വു​ന്ന​താ​ണ്. തി​രി​കെ പി​ടി​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്ത പൂ​ർ​ണ മാ​സ​ശ​ന്പ​ളം ല​ഭി​ക്കു​ന്ന മാ​സം മു​ത​ൽ മൂന്നു ത​വ​ണ​ക​ളാ​യി​ട്ടാ​ണ്. യാ​ത്ര​പ്പ​ടി അ​ഡ്വാ​ൻ​സും നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ൽ​നി​ന്നും കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.