Tax
Services & Questions
അപേക്ഷ വൈകിയതാണു പ്രശ്നം
അപേക്ഷ  വൈകിയതാണു പ്രശ്നം
എ​ന്‍റെ അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം അ​മ്മ​യ്ക്കു ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടി​യി​രു​ന്നു. അ​മ്മ ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​രി​ച്ചു. 25 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഞാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത് നാ​ലു മാ​സം മു​ന്പാ​ണ്. എ​നി​ക്ക് 50 വ​യ​സു​ണ്ട്. സ്വ​ന്ത​മാ​യ വ​രു​മാ​ന​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഫാ​മി​ലി പെ​ൻ​ഷ​ൻ പാ​സാ​യി വ​ന്നു. എ​ന്നാ​ൽ, ഞാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ദി​വ​സം മു​ത​ലേ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. എ​നി​ക്ക് അ​മ്മ മ​രി​ച്ച പി​റ്റേ​ദി​വ​സം മു​ത​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കേ​ണ്ട​ത​ല്ലേ? അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത്.
സ​രോ​ജി​നി , ച​ങ്ങ​നാ​ശേ​രി

25 വ​യ​സി​ൽ അ​ധി​കം പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​യാ​യ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ന്‍റെ നി​യ​മം അ​നു​സ​രി​ച്ച് പെ​ൻ​ഷ​ണ​ർ മരണമടഞ്ഞ് ​രണ്ടു വ​ർ​ഷ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​പേ​ക്ഷ​യു​ടെ തീ​യ​തി മു​ത​ലേ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​വൂ എ​ന്നാ​ണു നി​യ​മം. അ​തി​നാ​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ചാ​ലും പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യി​ല്ല.