Tax
Services & Questions
സ്ഥ​ലം​മാ​റ്റം: യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കാനുള്ള കാലപരിധി
സ്ഥ​ലം​മാ​റ്റം:  യാ​ത്രാ അ​ല​വ​ൻ​സ്  ല​ഭി​ക്കാനുള്ള കാലപരിധി
തൃ​ശൂ​ർ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്ത എ​നി​ക്ക് ആ​ല​പ്പു​ഴ​യി​ലേ​ക്കു സ്ഥ​ലംമാ​റ്റം ല​ഭി​ച്ചു. എ​ന്‍റെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം എ​ത്ര നാ​ൾ​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്താ​ൽ കെഎസ്ആ​ർ അ​നു​സ​രി​ച്ച് യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കും.
ആ​ൻ​സി, ആ​ല​പ്പു​ഴ

KSR Vol.I P II Rule 67 വ്യ​ക്‌‌തമാ​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​ര​ൻ പ​ഴ​യ ഓ​ഫീ​സി​ൽ​നി​ന്ന് എ​ന്നാ​ണോ വി​ടു​ത​ൽ ചെ​യ്യു​ന്ന​ത് (Relieving Order) ആ ​തീ​യ​തി മുതൽ പിറ​കോ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ലും അ​തല്ലാ​യെ​ങ്കി​ൽ പു​തി​യ ഓ​ഫീ​സി​ൽ എ​ന്നാ​ണോ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ആ ​തീ​യ​തി മു​ത​ൽ മു​ന്നോ​ട്ട് ആറു മാ​സ​ത്തി​നു​ള്ളി​ലും കു​ടും​ബം യാ​ത്ര ചെ​യ്താ​ൽ കെഎസ്ആർ അ​നു​സ​രി​ച്ച് യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കും.