Tax
Services & Questions
പ്രമോഷൻ ലഭിച്ചില്ലെങ്കിൽ മാത്രം ഹയർഗ്രേഡ്
പ്രമോഷൻ ലഭിച്ചില്ലെങ്കിൽ മാത്രം ഹയർഗ്രേഡ്
20- 4- 2012ൽ ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ‍/ ടൈ​പ്പി​സ്റ്റായി. തു​ട​ർ​ന്ന് പി​എ​സ്‌‌ സി മു​ഖേ​ന ത​ന്നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ 2017ൽ ​ജോ​ലി ല​ഭി​ച്ചു. 20-4-2020ൽ ​എ​നി​ക്ക് എട്ടുവ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ? ഞാ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​യി​ട്ടു​ണ്ട്.
ജ​യ​റാ​ണി, ആ​ല​പ്പു​ഴ

ക്ല​ർ​ക്ക് ടൈ​പ്പി​സ്റ്റ് ത​സ്തി​ക​യി​ൽ​നി​ന്ന് താ​ങ്ക​ൾ ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് മാ​റി​യ തീ​യ​തി മു​ത​ലാ​ണ് താ​ങ്ക​ളു​ടെ പ്ര​വേ​ശ​ന ത​സ്തി​ക ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഉള്ളി​ൽ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് ആ​ദ്യ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ താ​ങ്ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പ്ര​വേ​ശ​നം ല​ഭി​ച്ച തീ​യ​തി മു​ത​ലാ​ണ് താ​ങ്ക​ളു​ടെ ആ​ദ്യ ഹ​യ​ർ ഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ താ​ങ്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച തീ​യ​തി മു​ത​ൽ എട്ടു വ​ർ​ഷം ക​ണ​ക്കാ​ക്കി ഹ​യ​ർ​ഗ്രേ​ഡ് ല​ഭി​ക്കും. ഹയർഗ്രേഡ് ര​ണ്ടു ത​സ്തി​ക​യു​ടേ​യും തീ​യ​തി ക​ണ​ക്കാ​ക്കി​യ​ല്ല.