Tax
Services & Questions
ഹയർഗ്രേഡ് ലഭിക്കാൻ തടസമില്ല
ഹയർഗ്രേഡ് ലഭിക്കാൻ തടസമില്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി എട്ടു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്നു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ഒ​ന്നും​ത​ന്നെ പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് ആ​കെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? അ​തോ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ക​യു​ള്ളോ?
ജേ​ക്ക​ബ് ജോ​ർ​ജ്,
രാ​മ​പു​രം

സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​ന് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണമെന്ന നി​ബ​ന്ധ​ന​യി​ല്ല. എട്ടുവ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് ല​ഭി​ക്കും. ടെ​സ്റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത​വ​ർ​ക്കു​ള്ള താ​ഴ്ന്ന ശ​ന്പ​ള സ്കെ​യി​ൽ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂവെന്നു മാ​ത്രം. അ​തു​പോ​ലെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്താ​ൽ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യേ​ണ്ട​താ​വ​ശ്യ​മാ​ണ്.