Tax
Services & Questions
മെഡിസെപ്പിലെ വിവരങ്ങൾ പരിശോധിക്കാം
മെഡിസെപ്പിലെ വിവരങ്ങൾ പരിശോധിക്കാം
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് (മെ​ഡി​സെ​പ്പ്) പ​ദ്ധ​തി​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​വാ​ൻ ഇ​പ്പോ​ൾ അ​വ​സ​രം.

ൈwww.medisep.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പെ​ർ​മ​ന​ന്‍റ് എം​പ്ലോ​യി ന​ന്പ​ർ, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ ന​ൽ​കി ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ പേ​രും ആ​ശ്രി​ത​രു​ടെ പേ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാം. ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ന്നി​രി​ക്കേ​ണ്ട പ​ദ്ധ​തി​യാ​യ​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന പ്രീ​മി​യം തു​ക പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന മാ​സം മു​ത​ൽ കു​റ​വ് വ​രു​ത്തു​ന്ന​താ​യി​രി​ക്കും.

എ​ന്നാ​ൽ അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​രി​ലേ​ക്ക് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക​യു​ള്ളൂ. എ​ന്ന​തി​നാ​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തി ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പേ​രും അ​വ​രു​ടെ ആ​ശ്രി​ത​രു​ടെ​യും പേ​ര് വി​വ​ര​ങ്ങ​ൾ മെ​ഡി​സെ​പ് ഡാ​റ്റ ബേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.