Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
Services & Questions
സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്
ഭാവിയിൽ പെൻഷൻ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ജീവനക്കാരൻ വിരമിക്കുന്ന ദിവസംതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നു സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന രീതിയിൽ ജീവനക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന നടപടിയെ മൂന്നു ഭാഗങ്ങളായി വിഭജിച്ച് ഉത്തരവ്.
ഭാഗം ഒന്ന്
സ്പാർക്കിൽനിന്നും ഓരോ വർഷവും ജനുവരി ഒന്നാം തീയതിയും ജൂലൈ ഒന്നാം തീയതിയും ആ തീയതി മുതൽ 18 മാസത്തിനുള്ളിൽ വിരമിക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കി ഓഫീസ് മേലധികാരിക്കും പ്രിസത്തിനും (PRISM-Soft ware) നൽകും.
പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട ജീവനക്കാർ പെൻഷനുള്ള അപേക്ഷ സമയബന്ധിതമായി സമർപ്പിക്കണമെന്ന് കാണിച്ചു ജീവനക്കാരൻ വിരമിക്കുന്നതിനു 18 മാസം മുന്പ്, 12 മാസം മുന്പ് , തുടർന്ന് ഓരോ മാസവും പെൻഷനുള്ള അപേക്ഷ സമർപ്പിക്കുന്നതുവരെ/ വിരമിക്കുന്നതുവരെ സ്പാർക്കിൽനിന്നും ജീവനക്കാരനും ഓഫീസ് മേലധികാരിയും എസ്എംഎസ് അലർട്ട് നൽകും. പെൻഷൻ അപേക്ഷ കിട്ടുന്ന മുറയ്ക്ക് പ്രിസത്തിൽ നിന്നും സ്പാർക്കിലേക്ക് അപേക്ഷ ലഭിച്ചതായി ഒരു അറിയിപ്പ് നൽകും.
വകുപ്പുതലഅച്ചടക്ക നടപടി നേരിടുന്നവർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരും വിരമിക്കുന്നതിന് ആറു മാസം മുന്പുതന്നെ പെൻഷനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ആയത് യഥാസമയം പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക് /അക്കൗണ്ടന്റ് ജനറലിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഓഫീസ് മേലധികാരി ഉറപ്പു വരുത്തണം.
എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രൊപ്പോസൽ അതത് അധ്യയനവർഷം അവസാനിക്കുന്നതുവരെ കാത്തുനിൽക്കാതെ അവരുടെ യഥാർഥ വിരമിക്കൽ തീയതിക്കു ആറു മാസം മുന്പുതന്നെ പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക് ലഭ്യമായിട്ടുണ്ടെന്ന് ബന്ധപ്പെട്ട സ്കൂൾ പ്രധാന അധ്യാപകർ/ കോളജ് പ്രിൻസിപ്പൽ/വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം.
ഭാഗം രണ്ട്
സ്പാർക്കിൽനിന്നും ലഭിക്കുന്ന വിരമിക്കുന്ന ജീവനക്കാരുടെ ലിസ്റ്റിൽ 12 മാസങ്ങൾക്കുള്ളിൽ വിരമിക്കുന്ന ജീവനക്കാരുടെ സർവീസ് വെരിഫിക്കേഷൻ ഓഫീസ് മേലധികാരി ആരംഭിക്കേണ്ടതാണ്. ആയതിൽ ജീവനക്കാരന്റെ യോഗ്യ സേവനകാലം, യോഗ്യമല്ലാത്ത സേവനകാലം, സർവീസ് ഭംഗം, അധിക സേവനകാലം എന്നിവ കണക്കാക്കേണ്ടതാണ്. ജീവനക്കാരൻ വിരമിക്കുന്നതിനു മൂന്നുവർഷം മുന്പുള്ള എൽസി/എൻഎൽസി എന്നിവ അതത് ഓഫീസിൽനിന്നും ഓഫീസ് മേലധികാരി വാങ്ങേണ്ടതാണ്.
ഭാവിയിലുണ്ടായേക്കാവുന്ന ശന്പള വർധനയ്ക്കും ക്ഷാമബ ത്തയ്ക്കും കാത്തുനിൽക്കാതെ പെൻഷനുള്ള അപേക്ഷ നൽകുന്ന സമയത്തെ സേവന വേതന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ തിട്ടപ്പെടുത്തി ഓഫീസ് മേലധികാരി, പെൻഷൻ പ്രൊപ്പോസൽ പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക് /അക്കൗണ്ടന്റ് ജനറലിനു നൽകണം.
വിജിലൻസ് കേസ്, വിചാരണയ്ക്ക് എടുത്താൽ മാത്രമാണ് ജുഡീഷൽ നടപടി ക്രമമായി പരിഗണിക്കുന്നത്. വിജിലൻസ് എൻക്വയറി വിജിലൻസ് കേസായി പരിഗണിക്കുന്നതല്ല. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള സിവിൽ കേസ് ജീവനക്കാരനെതിരേയുള്ള ജുഡീഷൽ നടപടിയുടെ ഭാഗമായി പരിഗണിക്കാൻ പാടുള്ളതല്ല.
ഭാഗം മൂന്ന്
വിരമിക്കുന്ന ജീവനക്കാരന്റെ സർവീസ് ബുക്കും വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും സഹിതം പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റി അക്കൗണ്ടന്റ് ജനറലിന് നൽകേണ്ടതാണ്. സർവീസ് ബുക്ക് ഇല്ലാത്ത ജീവനക്കാരുടെ കേസിൽ Descriptive Roll നൊപ്പം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അക്കൗണ്ടന്റ് ജനറലിനു നൽകേണ്ടതാണ്.
വിജിലൻസ് കേസ്/ കോടതി കേസ്/ വകുപ്പുതല അച്ചടക്ക നടപടി എന്നിവ നേരിടുന്നവർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും വിരമിച്ച ദിവസം തന്നെ പെൻഷൻ, ഡിസിആർജി പെൻഷൻ, കമ്യൂട്ടേഷൻ എന്നീ ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ട് അക്കൗണ്ടന്റ് ജനറലിൽനിന്നും അധികാരദാനം ലഭിച്ചിട്ടുണ്ടെന്ന് ഓഫീസ് മേലധികാരി ഉറപ്പുവരുത്തേണ്ടതാണ്.
പെൻഷൻ പ്രൊപ്പോസൽ അക്കൗണ്ടന്റ് ജനറലിനു മുൻകൂറായി സമർപ്പിച്ചശേഷം ജീവനക്കാരന്റെ വിരമിക്കൽ തീയതി വരെയുള്ള കാലയളവിൽ സേവന -വേതന വ്യവസ്ഥകളിൽ ഉണ്ടാകുന്ന മാറ്റം, വകുപ്പു തലത്തിലോ ജുഡീഷൽ തലത്തിലോ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ഓഫീസ് മേലധികാരി ഒരു സംഭവ/ സംഭവ രഹിത സാക്ഷ്യപത്രം ജീവനക്കാരൻ വിരമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അക്കൗണ്ടന്റ് ജനറലിന് ലഭ്യമാക്കേണ്ടതാണ്.
ഡിസിആർജി അനുവദിക്കുന്നതിലെ കാലതാമസത്തിന് കോടതി ഉത്തരവുമൂലം പലിശ നൽകേണ്ടിവന്നാൽ ഇത്തരത്തിൽ കാലതാമസം ഏത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണോ സംഭവിച്ചത് പ്രസ്തുത ഉദ്യോഗസ്ഥരിൽനിന്നും പലിശയിനത്തിൽ സർക്കാരിനുണ്ടായ നഷ്ടം ഈടാക്കുന്നതാണ്.
ഓഡിറ്റ് നടത്തുവാൻ സാങ്കേതിക തടസമുണ്ടെങ്കിൽ മാത്രം രജിസ്ട്രേഷൻ വകുപ്പിൽനിന്നും ലഭ്യമാക്കിയിട്ടുള്ള 200 രൂപ വിലയുള്ള മുദ്ര പത്രത്തിൽ ഡിസിആർജി അനുവദിക്കേണ്ടതാണ്. ഒരു ജീവനക്കാരന്റെ സർക്കാർ ഇതര ബാധ്യതകൾ (സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ കന്പനികൾ, ലോക്കൽ ബോഡികൾ എന്നിവയിൽ നിന്നുള്ള ബാധ്യതകൾ) ജീവനക്കാരൻ വിരമിക്കൽ സമയത്തു ഡിഡിഒയ്ക്ക് /ഓഫീസ് മേലധികാരിക നൽകുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഈടാക്കാൻ പാടില്ല.
സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷയിൽ അനുമതി നൽകി മൂന്നു മാസത്തിനകം പെൻഷനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ആയത് യഥാസമയം പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക്/അക്കൗണ്ടന്റ് ജനറലിന് ലഭ്യമായിട്ടുണ്ടെന്നും ഓഫീസ് മേലധികാരി ഉറപ്പുവരുത്തേണ്ടതാണ്.
പരാമർശിച്ചിട്ടുള്ള വിഷയങ്ങളിൽ എന്തെങ്കിലും വിശദീകരണം ആവശ്യമുള്ള പക്ഷം pensionb.
[email protected]
എന്ന ഇമെയിൽ വിലാസത്തിലോ 0471-2518764 എന്ന ഫോണ് നന്പരിലോ ഓഫീസ് മേലധികാരിക്ക് /വകുപ്പു തലവന്/ നിയമന അധികാരിക്ക് / പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക് ബന്ധപ്പെടാവുന്നതാണ്.
ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് സർക്കാർ ഗൗരവമായി കാണുന്നതും വീഴ്ച വരുത്തുന്നവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്.
പെൻഷൻ നിർണയം പ്രിസത്തിലൂടെ
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ അപേക്ഷകൾ ഒാൺലൈനായി പ്രിസത്തിലൂടെ (PRISM-Pensioners Information System) നൽകാം. www. pri smkerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടത്തുക. ആദ്യമായി പെർമനന്റ് എംപ്ലോയീ നന്പറും ജനനത്തീയതിയും വ്യക്തി വിവരങ്ങളും നൽകണം. മൊബൈൽ നന്പർ നിർബന്ധമായും നൽകണം. തുടർന്ന് മൊബൈലിൽ ഒടിപി നന്പർ വരും. ഇത് വെബ്സൈറ്റിൽ നൽകി കഴിഞ്ഞാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയായി.
തുടർന്ന് മൊബൈലിൽ യൂസർ നെയിം, പാസ് വേഡ് വന്നു കഴിഞ്ഞാൽ അടുത്ത നടപടിക്കു തുടക്കമായി.
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധി
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സ
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലാ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉ
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.