Tax
Services & Questions
ഗ്രാറ്റിവിറ്റി പുതുക്കി ലഭിക്കും
ഗ്രാറ്റിവിറ്റി പുതുക്കി ലഭിക്കും
30- 4- 2019ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി വിരമിച്ചു. വിരമി ക്കുന്നതിന് ആറു മാ​സം മു​ന്പ് പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തതു​കൊ​ണ്ട് എ​ല്ലാ പേ​പ്പ​റു​ക​ളും കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ല​ഭി​ച്ചു. എ​ന്‍റെ ഗ്രാ​റ്റി​വി​റ്റി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 15 ശ​ത​മാ​നം ഡി​എ വ​ച്ചാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ 1- 7- 2018 മു​ത​ൽ 20 ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ച്ച​ല്ലോ? അ​പ്പോ​ൾ എ​ന്‍റെ ഗ്രാ​റ്റി​വി​റ്റി പു​തു​ക്കി​ കി​ട്ടു​ന്ന​തി​ന് ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ്ട​ത്? ഇ​തി​ന് കാ​ല​താ​മ​സം വ​രു​മോ?
ടോം ​ജോ​സ്, കൊ​ല്ലം

വിരമിക്കുന്ന തീ​യ​തി​ക്ക് ആറു മാ​സം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​രി​ക്ക​ണം. അ​പ്പോ​ൾ നി​ല​വി​ലു​ള്ള ഡി​എ വ​ച്ചാ​ണ് ഗ്രാ​റ്റി​വി​റ്റി ക​ണ​ക്കാ​ക്കു​ന്ന​ത്. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഡി​എ ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ അ​തി​ൻ പ്ര​കാ​ര​മു​ള്ള പു​തു​ക്കി​യ ഗ്രാ​റ്റി​വി​റ്റി ഓ​ർ​ഡ​ർ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് പെ​ൻ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ ഇ​ല്ലാ​തെ​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ്. ഇ​ങ്ങ​നെ ഗ്രാ​റ്റി​വി​റ്റി ഓ​ർ​ഡ​ർ ല​ഭി​ക്കാ​തെ വ​ന്നാ​ൽ മാ​ത്രം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ലേ​ക്ക് നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.