Tax
Services & Questions
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ ഉത്തരവാദി അപേക്ഷകനല്ല
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ  ഉത്തരവാദി അപേക്ഷകനല്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്ന​ര മാ​സം മു​ന്പുത​ന്നെ അവധിക്കുള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ന്‍റെ അ​വ​ധി പാ​സാ​യി വ​ന്ന​ത് വി​ദേ​ശ​ത്ത് പോ​കേ​ണ്ട സ​മ​യ​ം കഴിഞ്ഞ് 20 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്. അ​തി​നാ​ൽ ഞാ​ൻ അ​വ​ധി പാ​സാ​യി വ​രു​ന്ന​തി​നു മു​ന്പാ​യി റി​ലീ​വ് ചെ​യ്തു പോ​കു​ക​യു​ണ്ടാ​യി. മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ശ്നം ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ 2019 ജ​നു​വ​രി ഒന്നു മു​ത​ലാ​ണ് ഞാ​ൻ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ സ്കൂ​ൾ ഇ​ൻ​സ്പെ​ക‌്ഷ​ന് വ​ന്ന​പ്പോ​ൾ എ​ന്‍റെ സ​ർ​വീ​സ് ബു​ക്കു പ​രി​ശോ​ധനയിൽ ഞാ​ൻ ചട്ടവി​രു​ദ്ധ​മാ​യി അ​വ​ധി എ​ടു​ത്തുവെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​കൊ​ണ്ട​ല്ല ഇ​ത് സം​ഭ​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെന്താ​ണ് പ​രി​ഹാ​രം?
ടോമി ഡൊ​മി​നി​ക്,
തി​രു​വ​ല്ല

വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നു​വേ​ണ്ടി ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​വ​രു​ടെ അ​വ​ധി​ക​ൾ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ പാ​സാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും അ​തി​നു വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​നു​ത്ത​ര​വാ​ദി ഇ​തു കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ ആ​ണെ​ന്നും കാ​ണി​ച്ചു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് പോ​കാ​ൻ വീ​സ ല​ഭി​ച്ചവർക്ക് കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കു ​ജോ​ലി ന​ഷ്ട​പ്പെ​ടാ​നി​ട​യാ​കാം. ഇ​ങ്ങ​നെ​യു​ള​ള പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പു​തി​യ​താ​യി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ളത്.

അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​ന് മൂന്നു മാ​സം മു​ന്പെ​ങ്കി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം എ​ന്നാ​ണ് വ്യ​വ​സ്ഥ. 05-11-2018ലെ ​സ.ഉ(പി) 170/2018 /ധന. എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പറയുന്നുണ്ട്.