Tax
Services & Questions
ആ​രോ​ഗ്യ സു​ര​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
ആ​രോ​ഗ്യ സു​ര​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ധ്യാ​പ​ക​ർ, മ​റ്റു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്കാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു. സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പി​നാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ചു​മ​ത​ല. റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്കാ​ണ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്തി​പ്പു ചു​മ​ത​ല. (ഗ.ഉ(പി) 87/2019 ​തീ​യ​തി 15/7/ 2019)
മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് സ് കീം ​ടു സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്സ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പേ​രാ​യ മെ​ഡി​സെ​പ് (MEDISEP) എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പേ​ര്. പ​ദ്ധ​തി​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ശേ​ഖ​ര​ണ​വും ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

സം​സ്ഥാ​ന സ​ർ​വീ​സി​ലു​ള്ള​വ​രും പെ​ൻ​ഷ​ൻ​കാ​രും നി​ർ​ബ​ന്ധ​മാ​യും ഈ ​പ​ദ്ധ​തി​യി​ൽ ചേ​ര​ണം. ക​ള​ക്ടീ​വ് റി​സ്ക് ഷെ​യ​റിം​ഗ് സ്കീ​മാ​യാ​ണ് ഈ ​പ​ദ്ധ​തി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ മാ​സ​വും 250 രൂ​പ വീ​തം സ​ർ​വീ​സി​ലു​ള്ള​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കും. പെ​ൻ​ഷ​ൻ​കാ​രു​ടെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സി​ൽ​നി​ന്ന് ഈ ​തു​ക ക​ണ്ടെ​ത്തും. ഇ​തി​ൽ​നി​ന്നു പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന ഓ​രോ അം​ഗ​ത്തി​ന്‍റെ​യും പേ​രി​ൽ വാ​ർ​ഷി​ക പ്രീ​മി​യം തു​ക​യാ​യ 2992.45 രൂ​പ (ജിഎ​സ്ടി ഉ​ൾ​പ്പെ​ടെ) സ​ർ​ക്കാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്കു കൈ​മാ​റും. 2019 ഓ​ഗ​സ്റ്റ് മു​ത​ൽ 2022 ജൂ​ലൈ വ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി.

ജീ​വ​ന​ക്കാ​ർക്കും പെ​ൻ​ഷ​ൻ​കാ​ർക്കും അവരുടെ ആ​ശ്രി​ത​ർ​ക്കും ഈ ​പ​ദ്ധ​തി​യുടെ പ്ര​യോ​ജ​നം ല​ഭി​ക്കും. പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്ക് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കു പ​ണം അ​ട​യ്ക്കാ​തെ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു ചി​കി​ത്സ ല​ഭ്യ​മാ​കും (ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ൾ മാ​ത്രം).

മ​രു​ന്ന്, ചി​കി​ത്സ, ഡോ​ക്‌‌​ട​റു​ടേ​ത് അ​ട​ക്ക​മു​ള്ള ഫീ​സ്, റൂം ​ചാ​ർ​ജ്, പ​രി​ശോ​ധ​നാ നി​ര​ക്ക് തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. നി​ല​വി​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും പ​രി​ര​ക്ഷ​യ്ക്ക് അ​ർ​ഹ​ത​യു​ണ്ട്. ചി​കി​ത്സാ​നി​ര​ക്കു​ക​ളും ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്റ്റും സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​രം​ഗ​ത്തു​നി​ന്നും പ​ല പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളും വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രെയും പെ​ൻ​ഷ​ൻ​കാ​രെയും ആശങ്കയിലാക്കി.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ

1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
2. അ​ധ്യാ​പ​ക​ർ/ അ​ന​ധ്യാ​പ​ക​ർ
(എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ്)
3. സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ
4. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
5. പ​ഞ്ചാ​യ​ത്ത് - മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സ്
6. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ
7. പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ
8. പെ​ൻ​ഷ​ൻ​കാ​ർ
9. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ
10. എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ

പു​തി​യ കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ൽ

1. പോ​ളി​സി കാ​ല​യ​ള​വി​ൽ പോ​ളി​സി ഉ​ട​മ​യു​ടെ
പു​തി​യ പ​ങ്കാ​ളി
2. പോ​ളി​സി കാ​ല​യ​ള​വി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ.

കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ൽ

1. പോ​ളി​സി ഉ​ട​മ മ​രി​ച്ചാ​ൽ
2. വി​വാ​ഹ​മോ​ച​നം നേ​ടി​യാ​ൽ
3. മ​ക്ക​ൾ 25 വ​യ​സ് പൂ​ർ​ത്തി​യാ​കു​ക​യോ വി​വാ​ഹം
ക​ഴി​ക്കു​ക​യോ ജോ​ലി ല​ഭി​ക്കു​ക​യോ ചെ​യ്താ​ൽ