x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭയപ്പെടുത്തുന്ന ജീവികൾ; മനുഷ്യൻ ഭൂമിയിൽ പിറക്കുന്നതിനു മുമ്പു വംശനാശം സംഭവിച്ച ഭീകരർ!

റിസെർച്ച് ഡെസ്ക്
Published: November 20, 2026 04:06 PM IST | Updated: November 20, 2026 04:44 PM IST

ഗോ​ർ​ഗോ​ണോ​പ്സ്.

മനുഷ്യൻ ഭൂ​മി​യി​ൽ പിറവികൊള്ളുന്നതിനു മുമ്പ്, നിരവധി ജീവികൾ ഇവിടെ അധിവസിച്ചിരുന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മുമ്പു ജീ​വി​ച്ചി​രു​ന്ന പല പ്രാ​ചീ​ന ജീ​വി​ക​ളുടെയും വിവരങ്ങൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയിൽ വികൃതമായി തോന്നുന്ന, ഭയപ്പെടുത്തുന്ന, ക്രൂരരായ നിരവധി ജീവികളുണ്ട് അക്കൂട്ടത്തിൽ. വൃത്താകൃതിയിലുള്ള അറക്കവാൾ പോലെ പല്ലുള്ള ജലജീവി മുതൽ ആയിരം കിലോഗ്രാമിലേറെ ഭാരമുള്ള പാമ്പുകൾ വരെ ഉൾപ്പെടുന്നു. ആയിരക്കണക്കിനു ജീവികളാണ് ഇത്തരത്തിലുണ്ടാകാം. അവയിൽ ചിലതിനെ മനസിലാക്കൂ.

ഗോ​ർ​ഗോ​ണോ​പ്സ്
സ​സ്ത​നി​ക​ളു​ടെ പ​രി​ണാ​മ​പാ​ത​യി​ലെ തെ​റാ​പ്സി​ഡ്സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഗോ​ർ​ഗോ​ണോ​പ്സ് എ​ന്ന ഭീ​ക​ര​ൻ ജീ​വി ഉ​ൾ​പ്പെ​ടു​ന്ന​ത്. വാ​ൾ​പ്പ​ല്ല​ൻ പൂ​ച്ച​ക​ൾ ഉ​ദ്ഭ​വി​ക്കു​ന്ന​തി​നു മു​ൻ​പ്, പാ​ൻ​ജി​യ വ​ൻ​ക​ര​യി​ൽ അ​ധി​വ​സി​ച്ചി​രു​ന്ന സ​സ്ത​നി പൂ​ർ​വി​നു പ​ത്ത​ടി​യി​ല​ധി​കം നീ​ള​മു​ണ്ടാ​യി​രു​ന്നു. ക​ട്ടി​യേ​റി​യ തൊ​ലി തു​ള​യ്ക്കാ​ൻ ശേ​ഷി​യു​ള്ള വ​ലി​യ ക​ഠാ​ര പോ​ലു​ള്ള പ​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു ഈ ​വേ​ട്ട​ക്കാ​ര​ന്. പെ​ർ​മി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ലു​ണ്ടാ‍​യ കൂ​ട്ട​വം​ശ​നാ​ശ​ത്തി​ൽ ഗോ​ർ​ഗോ​ണോ​പ്സും ഭൂ​മു​ഖ​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക, ടാ​ൻ​സാ​നി​യ, സാം​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഗോ​ർ​ഗോ​ണോ​പ്സി​ന്‍റെ ഫോ​സി​ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 26 കോ​ടി മു​ത​ൽ 25.4 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു.

K-Rail Survey

ഡി​പ്‌‌​ലോ​കൗ​ല​സ്
ബൂ​മ​റാം​ഗി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ത​ല​യോ​ട്ടി​യാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. മൂ​ന്ന​ടി​യാ​ണ് ഇ​വ​യു​ടെ നീ​ളം. ഉ​ഭ​യ​ജീ​വി​യു​ടെ ത​ല സ്വാ​ഭാ​വി​ക ഹൈ​ഡ്രോ​ഫോ​യി​ൽ പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് അ​വ​യ്ക്കു വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്നു നി​ഷ്പ്ര​യാ​സം മു​ക​ളി​ലേ​ക്കു കു​തി​ച്ചു​യ​രാ​ൻ ക​ഴി​യും. മാം​സ​ഭു​ക്കു​ക​ളാ​യി​രു​ന്നു ഡി​പ്‌​ലോ​കൗ​ല​സ്. മീ​നു​ക​ൾ, ചെ​റു​പ്രാ​ണി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ഷ്ട​ഭ​ക്ഷ​ണം. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും മൊ​റോ​ക്കോ​യി​ലെ​യും ശു​ദ്ധ​ജ​ല ന​ദി​ക​ളി​ലും ച​തു​പ്പു​ക​ളി​ലു​മാ​ണു പു​രാ​ത​ന​ജീ​വി​യു​ടെ ഫോ​സി​ലു​ക​ൾ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. 30.6 കോ​ടി മു​ത​ൽ 25.5 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന​താ​യാ​ണു തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

K-Rail Survey

ടി​ക്റ്റാ​ലി​ക്
ജ​ല​ജീ​വി​ക​ളാ​യ മ​ത്സ്യ​ങ്ങ​ളി​ൽ​നി​ന്നു ക​ര​യി​ലെ നാ​ൽ​ക്കാ​ലി ജീ​വി​ക​ളി​ലേ​ക്കു​ള്ള പ​രി​ണാ​മ​ഘ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന ക​ണ്ണി​യാ​യി ശാ​സ്ത്ര​ലോ​കം ക​ണ​ക്കാ​ക്കു​ന്ന ച​രി​ത്രാ​തീ​ത​കാ​ല ജീ​വി​യാ​ണ് ടി​ക്റ്റാ​ലി​ക്. ഏ​ക​ദേ​ശം 37.5 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു. ചെ​തു​മ്പ​ലു​ക​ളും ചെ​കി​ള​പ്പൂ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, വ​ഴ​ക്ക​മു​ള്ള ക​ഴു​ത്തും ചി​റ​കു​ക​ൾ​ക്കു​ള്ളി​ൽ ഉ​റ​പ്പു​ള്ള സ​ന്ധി​ക​ളും ഇ​തി​നു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ത്യേ​ക​ത അ​വ​യ്ക്കു ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യി​ച്ചു. ക​ര​യി​ലെ പി​ന്നീ​ടു​ള്ള ന​ട്ടെ​ല്ലു​ള്ള ജീ​വി​ക​ളു​ടെ ഉ​ദ​യ​ത്തി​ന് അ​ടി​ത്ത​റ​യാ​യ​ത് ഇ​ത്ത​രം ഘ​ട​ന​ക​ളാ​ണ്.

 

K-Rail Survey

ഹെ​ലി​കോ​പ്രി​യോ​ൺ
വൃ​ത്താ​കൃ​തി​യി​ലു​ള്ള അ​റ​ക്ക​വാ​ൾ പോ​ലെ​യു​ള്ള വി​ചി​ത്ര​മാ​യ പ​ല്ലു​ക​ളു​ള്ള ച​രി​ത്രാ​തീ​ത​കാ​ല സ​മു​ദ്ര​ജീ​വി​യാ​ണ് ഹെ​ലി​കോ​പ്രി​യോ​ൺ. ഏ​ക​ദേ​ശം 29 കോ​ടി മു​ത​ൽ 25 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​യി​രു​ന്നു ഇ​വ സ​മു​ദ്ര​ങ്ങ​ളി​ൽ ജീ​വി​ച്ചി​രു​ന്ന​ത്. കാ​ഴ്ച​യി​ൽ വ​ലി​യ സ്രാ​വി​നെ​പ്പോ​ലെ തോ​ന്നു​മെ​ങ്കി​ലും അ​വ യ​ഥാ​ർ​ഥ സ്രാ​വു​ക​ള​ല്ല. മ​റി​ച്ച്, ത​രു​ണാ​സ്ഥി​ക​ളാ​ൽ നി​ർ​മി​ത​മാ​യ ശ​രീ​ര​മു​ള്ള റാ​റ്റ്ഫി​ഷു​ക​ളു​ടെ വി​ദൂ​ര പൂ​ർ​വി​ക​രാ​ണ് ഹെ​ലി​കോ​പ്രി​യോ​ൺ. ചു​രു​ണ്ട പ​ല്ലു​ക​ൾ, നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റു​ക​ളെ കു​ഴ​ക്കി​യി​രു​ന്നു. ആ​ധു​നി​ക സ്കാ​നു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത് ഈ ​വൃ​ത്താ​കൃ​തി​യി​ലു​ള്ള "അ​റ​ക്ക​വാ​ൾ' പോ​ലെ​യു​ള്ള പ​ല്ലു​ക​ൾ താ​ടി​യെ​ല്ലി​നു​ള്ളി​ലാ​യി​രു​ന്നു എ​ന്നാ​ണ്. വാ​യ അ​ട​യ്ക്കു​മ്പോ​ൾ പ​ല്ലു​ക​ൾ പി​ന്നി​ലേ​ക്കു ക​റ​ങ്ങു​ക​യും, ഇ​ര​ക​ളെ മു​റി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നു. ട്ര​യാ​സി​ക് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​വ​യു​ടെ വം​ശ​നാ​ശം പൂ​ർ​ണ​മാ​യ​ത്.

K-Rail Survey

ടൈ​റ്റ​നോ​ബോ​വ
ശാ​സ്ത്ര​ലോ​ക​ത്തി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ, ഏ​റ്റ​വും വ​ലി​യ പാ​ന്പാ​യി​രു​ന്നു ടൈ​റ്റ​നോ​ബോ​വ. 43 അ​ടി നീ​ള​വും ആയിരം  കിലോയിലേറെ ഭാ​ര​വും അവയ്ക്കുണ്ടായിരുന്നു. ‌തെക്കേ അമേരിക്കയിലെ ചതുപ്പുനിലങ്ങളിലാണ് അധിവസിച്ചിരുന്നത്. ഏ​ക​ദേ​ശം ആറു കോ​ടി മു​ത​ൽ 5.8 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മുമ്പാണ് ഇവ ജീവിച്ചിരുന്നതായി കരുതുന്നത്. വിഷമില്ലാത്ത പാമ്പ് ശക്തമായ ശരീരം കൊണ്ട് ഇരയെ വരിഞ്ഞുമുറുക്കിയാണു കൊന്നിരുന്നത്. 2009-ൽ കൊളംബിയയിലെ സെറെജോൺ കൽക്കരി ഖനിയിൽനിന്നാണ് ടൈറ്റനോബോവയുടെ ഫോസിലുകൾ കണ്ടെത്തിയത്.

Tags : ExtinctAnimals PrehistoricCreatures Diplocaulus Gorgonops Tiktaalik Helicoprion Paleontology

Recent News

Corehub Up