പ്ര​വാ​സി മ​ല​യാ​ളി ലി​നി നൈ​നാ​ന് ഡോ​ക്ട​റേ​റ്റ്
Friday, August 10, 2018 10:19 PM IST
റി​യാ​ദ്: റി​യാ​ദി​ൽ ജോ​ലി​ചെ​യ്യു​ന്ന ഹ​രി​പ്പാ​ട് ചേ​പ്പാ​ട് സ്വ​ദേ​ശി​നി ലി​നി നൈ​നാ​ന് ക​ന്യാ​കു​മാ​രി നൂ​റു​ൽ ഇ​സ്ലാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു.

മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​ഠ​ന​ത്തി​നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.
റി​യാ​ദി​ൽ ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ലി​നി ചേ​പ്പാ​ട് വ​ല്ലാ​റ്റു​ക​ണ്ട​ത്തി​ൽ നി​ധി​ൻ വി​ല്ല​യി​ൽ നൈ​നാ​ൻ ഗീ​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യും വെ​ണ്‍​മ​ണി ക​ടു​ത്താ​ന​ത്ത് ലി​നി ഭ​വ​നി​ൽ കെ.​കെ ത​ങ്ക​ച്ച​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ളു​മാ​ണ്. ഇ​വ​ർ​ക്ക് ര​ണ്ടു​മ​ക്ക​ളാ​ണ്. അ​മേ​രി​ക്ക​യി​ൽ എ​യ്റോ സ്പേ​സ് എ​ഞ്ചി​നീ​യ​റിം​ഗി​ന് വി​ദ്യാ​ർ​ഥി മ​ക​നും റി​യാ​ദ് ന്യൂ ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി മ​ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം