മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തറവാടിന്‍റെ സഹായഹസ്തം
Monday, September 10, 2018 8:16 PM IST
റിയാദ്: പ്രളയ കെടുതിയിൽ അകപ്പെട്ട കേരളത്തിന്‍റെ പുനർനിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തറവാടിന്‍റെ മെംബർമാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ബത്തയിലെ റമദ് ഹോട്ടലിൽ നടന്ന ചടങ്ങിൽ തറവാട് ജീവകാരുണ്യവിഭാഗം കൺവീനർ അറയ്ക്കൽ ബൈജു സേവ്യർ, എൻആർകെ വെൽഫെയർ ഫോറം ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ ജയപ്രകാശ് നമ്പ്യാർ, ഗോപകുമാർ, സോമശേഖർ, ജയകൃഷ്ണൻ, സോണി ജോസഫ് ഈപ്പൻ , ബാബു പൊറ്റക്കാട്, മുഹമ്മദ് റഷീദ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സോണി ജോസഫ് ‌