എ​ൻ​ആ​ർ​കെ ക​ണ്‍​വീ​ന​ർ ബാ​ല​ച​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, September 19, 2018 11:20 PM IST
റി​യാ​ദ്: ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന എ​ൻ​ആ​ർ​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ല​ച​ന്ദ്ര​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​യാ​ദി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ​ആ​ർ​കെ വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ൽ കേ​ളി​യു​ടെ പ്ര​തി​നി​ധി​യും കേ​ളി​യു​ടെ സാ​ഹി​ത്യ സം​ര​ഭ​മാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം കൂ​ടി​യാ​ണ് ബാ​ല​ച​ന്ദ്ര​ൻ. ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ത്ഥി, യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്നു. എ​റ​ണാ​കു​ളം വാ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ജ​യ​ല​ക്ഷ്മി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. ആ​ര​തി, അ​ര​വി​ന്ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ജോ. ​സെ​ക്ര​ട്ട​റി റ​ഫീ​ഖ് പാ​ല​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ, സാ​ഹി​ത്യ​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം റ​ഷീ​ദ് മേ​ലേ​തി​ൽ, എ​ൻ​ആ​ർ​കെ​യു​ടെ ആ​ദ്യ കാ​ല പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്മാ​ൻ കോ​യ, കേ​ളി ജോ.​സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ ക​ല്യാ​ശേ​രി, സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കേ​ളി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ ബാ​ല​ച​ന്ദ്ര​ൻ, ഭാ​ര്യ ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.