ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ന് വേ​ൾ​ഡ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ദ​രം
Thursday, October 4, 2018 10:32 PM IST
ദോ​ഹ : ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലും പൊ​ത​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​തി​ന് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ന് വേ​ൾ​ഡ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ദ​രം.

വേ​ൾ​ഡ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ "എ​ന്‍റെ ഹൃ​ദ​യം നി​ന്‍റെ ഹൃ​ദ​യം'എ​ന്ന പ്ര​മേ​യ​ത്തെ സ്വാം​ശീ​ക​രി​ച്ചു ന​ട​ത്തി​യ മാ​ര​ത്തോ​ണ്‍, വി​ദ്യാ​ർ​ത്ഥി​ക​ൾ ഹൃ​ദ​യ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ ചു​മ​ന്ന ടീ ​ഷ​ർ​ട്ടു​ക​ളു​മാ​യി ചെ​യ്ത പ്ര​തി​ജ്ഞ, ഹൃ​ദ​യ സ​മാ​ന​മാ​യ ബ​ലൂ​ണു​ക​ൾ പ​റ​ത്തി​യും ആ​രോ​ഗ്യ​ക​ര​മാ​യ ഹൃ​ദ​യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​ക​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് വേ​ൾ​ഡ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് വൂ​ദ് പ​റ​ഞ്ഞു.

ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശം​സ പ​ത്രം ഐ​ബി​പി​സി പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗീ​സ് ടാ​ല​ന്‍റ് പ​ബ്ലി​ക് സ്ക്കൂ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന നു​സ്റ​ത്തു​ൽ അ​നാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ന​സ് അ​ബ്ദു​ൽ ഖാ​ദ​റി​ന് സ​മ്മാ​നി​ച്ചു. ടാ​ല​ന്‍റ് പ​ബ്ലി​ക് സ്ക്കൂ​ൾ പ്ര​മോ​ട്ട​ർ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര, ട്ര​സ്റ്റ് അം​ഗം ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ൽ, അ​ജ്മ​ൽ, ഷ​റ​ഫു​ദ്ധീ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ