കുവൈത്ത് കെ എംസിസി കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
Friday, October 12, 2018 10:04 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദലി പുതിയങ്ങാടി (പ്രസിഡന്‍റ്), ഹാരിസ് വെളുത്തേടത്ത് (ജനറൽ സെക്രട്ടറി), അമിർ ഹാഷിം നടക്കാവ് (ട്രഷറർ), യഹ്യ തോപ്പയിൽ, അർഷാദ്, വി. എം.ഹാരിസ് മായനാട് (വൈസ് പ്രസിഡന്‍റുമാർ), സി.പി.ആലി, മുഹമ്മദ് റാഫി, കോയ മൊയ്തീൻ (സെക്രട്ടറിമാർ). അമിർ ഹാഷിം നടക്കാവ് (ജില്ലാ കൗൺസിൽ) എന്നിവരേയും പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു.

ഡോ.മുഹമ്മദലി റിട്ടേർണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ