യു​എ​ഇ​യി​ൽ 10,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ഹോ​ട്ട​ൽ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഓ​യോ
Monday, October 15, 2018 11:14 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ൽ 10,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ ഹോ​ട്ട​ൽ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഓ​യോ രം​ഗ​ത്ത്. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് യു​എ​ഇ​യി​ൽ ഓ​യോ ഗ്രൂ​പ്പ് പ​തി​നാ​യി​രം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി സിഇഒ റി​തേ​ഷ് അ​ഗ​ർ​വാ​ൾ പറഞ്ഞു.

ഇ​ന്ത്യ​യി​ൽ 20 സ്ഥാ​പ​ന​ങ്ങ​ളും ചൈ​ന​യി​ൽ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​യി​ൽ 100,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ചൈ​ന​യി​ൽ 60,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​മെ​ന്നും അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

യു​എ​ഇ പൗ​ര​ൻ​മാ​ർ​ക്കും പ​തി​നാ​യി​രം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ക​ന്പ​നി​ക്ക് നി​ല​വി​ൽ യു​എ​ഇ​യി​ൽ 1,200 റൂ​മു​ക​ളു​ണ്ട്. ഇ​ത് 12,000 ആ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ഗ​ർ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.