മൂ​ല്യ​ബോ​ധം പ​ക​ർ​ന്നു ന​ൽ​ക​ൽ കു​ടും​ബ​ത്തി​ൽ​നി​ന്ന് തു​ട​ങ്ങ​ണം: മു​ഹ​മ്മ​ദ് ശ​രീ​ഫ് അ​സ്ഹ​രി
Wednesday, October 17, 2018 10:59 PM IST
കു​വൈ​ത്ത്: മാ​താ​പി​താ​ക്ക​ളാ​ണ് ആ​ദ്യം മ​ക്ക​ൾ​ക്ക് അ​നു​ക​ര​ണീ​യ മാ​തൃ​ക​ക​ളാ​കേ​ണ്ട​വ​രെ​ന്നും കു​ട്ടി​ക​ൾ വ​ള​രു​ന്ന​തോ​ടു​കൂ​ടി സ​ൽ​സ്വ​ഭാ​വ​ങ്ങ​ളും പെ​രു​മാ​റ്റ​രീ​തി​ക​ളും മാ​റി​മ​റി​യാ​തി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യു​വ പ്രാ​സം​ഗി​ക​ൻ മു​ഹ​മ്മ​ദ് ശ​രീ​ഫ് അ​സ്ഹ​രി വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഫ​ർവാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി സ്റ്റ​ഡി ക്ലാ​സി​ൽ മ​ക്ക​ൾ ഒ​രു അ​നു​ഗ്ര​ഹം എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​നി​ഷേ​ധം വ​ള​ർ​ത്തു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ​ക്കും മൂ​ല്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന സി​നി​മ​ക​ൾ​ക്കും മ​റ്റു ക​ല​ക​ൾ​ക്കും സാ​ഹി​ത്യ​ത്തി​നു​മി​ട​യി​ൽ വ​ള​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കാ​ൻ മാ​താ​പി​താ​ക്ക​ൾ മ​ടി​കാ​ണി​ക്കു​ന്ന​തി​ന്‍റെ ദു​ര​ന്ത​ഫ​ല​ങ്ങ​ളാ​ണ് നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​രീ​ര​വും സ​ന്പ​ത്തും ആ​രാ​ധ​ന​യും എ​ന്നു മാ​ത്ര​മ​ല്ല ജീ​വി​ത​വും മ​ര​ണ​വും സ്ര​ഷ്ടാ​വി​ന് സ​മ​ർ​പ്പി​ക്കു​വാ​ൻ സ​ന്ന​ദ്ധ​നാ​കു​ന്ന​വ​നാ​ണ് മു​സ്ലി​മെ​ന്ന് അ​ള്ളാ​ഹു​വാ​ണ് അ​ഭ​യം എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച മു​ഹ​മ്മ​ദ് അ​രി​പ്ര സൂ​ചി​പ്പി​ച്ചു. ഐ​ഐ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ വി.​എ മൊ​യ്തു​ണ്ണി, ഏ​രി​യ കോ​ര്ഡി​നേ​റ്റ​ര് യൂ​നു​സ് സ​ലീം, അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, എ​ൻ​ജി. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​ഷി​ൽ യൂ​നു​സ് ഖി​റാ​അ​ത്ത് ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ