ഫോ​ക്ക​സ് കു​വൈ​റ്റ് ഫാ​മി​ലി അ​വ​യ​ർ​നെ​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, October 19, 2018 10:05 PM IST
കു​വൈ​ത്ത്: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് കു​വൈ​റ്റ് (ഫോ​ക്ക​സ്) പ്ര​വാ​സി​ക​ൾ​ക്കാ​യി ഫാ​മി​ലി അ​വെ​യ​ർ​നെ​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 19നു ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് അ​ബാ​സി​യ ഇ​ന്ത്യ​ൻ യു​ണൈ​റ്റ​ഡ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

"​മാ​താ​പി​താ​ക്ക​ൾ സു​പ്രീം മോ​ഡ​റേ​ഴ്സ് ആ​ൻ​ഡ് മോ​ഡ​ലു​ക​ൾ​' ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ളും അ​ഡ്മി​നി​സ്ട്രേ​റ്റ​റും രാ​ഷ്ട്ര​പ​തി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​ബി​നു​മോ​ൻ വാ​സു​ദേ​വ് മാ​താ​പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ക്ലാ​സു​ക​ളെ​ടു​ക്ക​പ്പെ​ടു​ന്നു.

കു​ട്ടി​ക​ളെ എ​ങ്ങ​നെ മാ​താ​പി​താ​ക്ക​ൾ ന​യി​ക്ക​ണം, കു​ട്ടി​ക​ൾ മാ​താ​പി​താ​ക്കന്മാരോ​ടും, സ​മൂ​ഹ​ത്തോ​ടും എ​ങ്ങ​നെ പെ​രു​മാ​റ​ണം കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​ന​രീ​തി​യും ഭാ​വി വി​ചാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ ദൃ​ശ്യ പ്ര​ദ​ർ​ശ​ന​ത്തോ​ടു കൂ​ടി​യ ക്ലാ​സു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ