കെഎംസിസി ബഹ്‌റൈന്‍ അനുശോചിച്ചു
Sunday, October 21, 2018 3:49 PM IST
മനാമ: മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി.അബ്ദുല്‍ റസാഖ് സാഹിബിന്റെ നിര്യാണത്തില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയും കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു.
റദ്ദുച്ച എന്ന പേരില്‍ നാടിന്റെ എല്ലാമെല്ലാമായി പ്രവര്‍ത്തിച്ച മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അദ്ധേഹമെന്ന് ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അന്തരിച്ചത്.

അദ്ദേഹത്തിനു വേണ്ടി മയ്യത്ത് നമസ്‌ക്കാരവും അനുശോചന യോഗവും ഇന്ന് രാത്രി 8:30 ന്ന് ബഹറൈന്‍ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വെച്ച് നടക്കുന്നതാണ്.

സയ്യിദ് മര്‍സൂക് ബാഫകി തങ്ങളും പി.കെ.ബഷീര്‍ എംഎല്‍എയും ചടങ്ങില്‍ പങ്കെടുക്കും. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ഇരുവരെയും കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയിരുന്നു.