സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2019 അംഗത്വ കാമ്പയിനു തുടക്കമായി
Sunday, October 21, 2018 5:16 PM IST
അല്‍കോബാര്‍ : ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായ സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിയുടെ 2019 വര്‍ഷത്തേക്കുള്ള അംഗത്വ കാമ്പയിന് അല്‍കോബാറില്‍ തുടക്കമായി.അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രചരണോദ്ഘാദാനം മുതിര്‍ന്ന നേതാക്കളായ മരക്കാര്‍ കുട്ടി ഹാജി കുറ്റിക്കാട്ടൂര്‍, സുലൈമാന്‍ കൂലെരി എന്നിവര്‍ക്ക് അംഗത്വം നല്‍കി സാമൂഹ്യ സുരക്ഷാ പദ്ധതി ദേശീയ കണ്‍വീനര്‍ സക്കീര്‍ അഹമ്മദ് നിര്‍വഹിച്ചു.ആക്ടിംഗ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട് , ജനറല്‍ സെക്രട്ടറി സിറാജ് ആലുവ പ്രവര്‍ത്തക സമിതി അംഗങ്ങളായ മുസ്തഫാ കമാല്‍ കോതമംഗലം,നാസര്‍ ചാലിയം,സലാം ഹാജി കുറ്റിക്കാട്ടൂര്‍ , മുനീര്‍ നന്തി,,സിദ്ധീഖ് പാണ്ടികശാല,ഇഖ്ബാല്‍ ആനമങ്ങാട്,ഗഫൂര്‍ മേപ്പാടി,റസാക്ക് ചോലക്കര,ജുനൈദ് മുഹമ്മദ് തൃക്കരിപ്പൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതി 2019വ ര്‍ഷത്തെ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ പദ്ധതിയില്‍ അംഗങ്ങളാകുവാന്‍ വിവിധ ഏരിയാ കമ്മിറ്റി കണ്‍വീനര്‍മാരായ ഹബീബ് പൊയില്‍തൊടി 0509236195 (സുബൈക്ക) മൊയ്തുണ്ണി പാലപ്പെട്ടി 0507002331 (കോബാര്‍ ടൌണ്‍) അന്‍വര്‍ ഷാഫി 0553072473 (അക്രബിയ്യ) മുഹമ്മദ് ബാദുഷ 0596280373 (സില്‍വര്‍ ടവര്‍) ശറഫുദ്ധീന്‍ വെട്ടം (ദഹ്‌റാന്‍ദോഹ) 0502639798 കലാം മീഞ്ചന്ത 0560516660 (റാക്ക) എന്നിവരുമായി ബന്ധപ്പെടാം

സുരക്ഷാ അംഗങ്ങളായി മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപയും മാരക രോഗത്തിന് ചികില്‍സാ സഹായവും നല്‍കുന്നതാണ് സൗദി കെഎംസിസിയുടെ സാമൂഹിക സുരക്ഷ പദ്ധതി. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ അപേക്ഷ ഫോമിലെ നിബന്ധനകള്‍ക്ക് വിധേയമായി പ്രവാസി മലയാളികള്‍ക്ക് പദ്ധതിയില്‍ അംഗത്വം നല്‍കും. വരും ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് 2018 വര്‍ഷത്തില്‍ മരിച്ച ഇരുപതോളം പേരുടെ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം