"പ്രവാസി വിദ്യാർഥികളുടെ സാമൂഹീകരണ ശ്രമങ്ങൾ സ്വാഗതാർഹം'
Monday, October 22, 2018 7:54 PM IST
മനാമ: പ്രവാസ ലോകത്തെ അടച്ചിട്ട അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികളിൽ വിദ്യാർഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുന്നതിനുള്ള റിസാല സ്റ്റഡി സർക്കിൾ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹവും മാതൃകാപരവുമൊണെന്ന് മുൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ. 'ആകാശം അകലെയല്ല " എന്ന ശീർഷകത്തിൽ മുഹറഖ് സെൻട്രൽ ആർഎസ് സി സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗൾഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും 3 കേന്ദ്രങ്ങളിൽ സ്റ്റുഡൻസ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്.

മുഹറഖ് ജംഇയ്യത്തുൽ ഇസ് ലാഹ് കോൺഫ്രൻസ് ഹാളിൽ നടന്ന സ്റ്റുഡൻസ് സമ്മിറ്റ് സെൻട്രൽ ചെയർമാൻ റഷീദ് തെന്നലയുടെ അധ്യക്ഷതയിൽ ഐസിഎഫ് സെൻട്രൽ സെക്രട്ടറി അബ്ദുസമദ് കാക്കടവ് ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, ബഷീർ.മാസ്റ്റർ ക്ലാരി , ഹംസ പുളിക്കൽ , ഫളലുദ്ദീൻ ഹിമമി ,ശബീർ മുസല്യാർ, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

മീറ്റ് ദ ഗസ്റ്റ് പരിപാടിയിൽ പ്രമുഖ പീഡിയാട്രിസ്റ്റ് ഡോക്ടർ നജീബ് കുട്ടികളുമായി സംവദിച്ചു, തുടർന്നു നടന്ന സ്റ്റുഡൻസ് ഡയസ് (വിദ്യാർഥി സമ്മേളനം) സ്കൈ ടീം ലീഡ്‌ മസ്റൂർ ഉദ്ഘാടനം ചെയ്തു. അജാസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിറ്റുകളിൽ
നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ 40 അംഗ സ്കൈ ടീം സമർപ്പണം ആർ.എസ്.സി. ഗൾഫ്‌ കൗൺസിൽ സമിതിയംഗം അൻവർ സലീം സഅദി നിർവഹിച്ചു.

വൈകുന്നേരം നടന്ന സമാപന പൊതുസമ്മേളനം ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് കെ.സി.സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സുധീർ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സിബി ഡയറക്ടർ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഹറഖ് സെൻട്രൽ സ്റ്റുസൻസ് സിൻഡിക്കേറ്റ് പ്രഖ്യാപനം ഐസിഎഫ് നാഷനൽ പബ്ലിക്കേഷൻ പ്രസിഡന്‍റ് മമ്മൂട്ടി മുസല്യാർ വയനാട് നിർവഹിച്ചു. ആർഎസ് സി നാഷണൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ , നാഷണൽ ജനറൽ കൺവീനർ വി.പി.കെ. മുഹമ്മദ്, സി.എച്ച്. അഷ്റഫ് . നാസർ ഫൈസി പടിഞ്ഞാറത്തറ, വി.പി.കെ.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഹാജി കണ്ണപുരം, ബഷീർ. ഹാജി, മുഹമ്മദ് കോമത്ത്, ഷാഫി വെളിയങ്കോട്, ഫൈസൽ .ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അശ്റഫ് .മങ്കര ,നജ്മുദ്ദീൻ മലപ്പുറം എന്നിവർ സംബന്ധിച്ചു. ജാഫർ പട്ടാമ്പി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.