ഇന്ത്യന്‍ ബാഡ്മിന്‍റൺ അസോസിയേഷന്‍ ടൂര്‍ണമെന്‍റ്: ഐബാക് ഓൾ സ്റ്റാർ ജേതാക്കൾ
Tuesday, October 23, 2018 12:34 AM IST
കുവൈത്ത് സിറ്റി: ഇന്ത്യൻ ബാഡ്മിന്‍റൺ അസോസിയേഷൻ കുവൈത്ത് (ഐബാക്) രാജ്യാന്തര ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഐബാക് ഓൾ സ്റ്റാർ ജേതാക്കളായി. ഫൈനലിൽ വിക്ടർ ബാഡ്മിന്‍റൺ അക്കാദമി-1 നെ രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് തോൽ‌പിച്ചത്. ഐബാക് ചാലഞ്ചേഴ്സ്, ഷട്ടിൽ സ്ട്രിങ്ങേഴ്സ് എന്നിവർ മൂന്നാം സ്ഥാനം നേടി.

ഓപ്പൺ വിഭാഗത്തിൽ പുരുഷന്മാരുടെ സിംഗിളിൽ ഇന്ത്യയുടെ ദാനിയൽ എസ്. ഫരീദ് മലേഷ്യയുടെ ഗോഹ് ജിയാപ് ചിനിനെ ഒന്നിനെതിരെ രണ്ട് സെറ്റിന് തോൽ‌പിച്ചു.(സ്കോർ: 21-6,15–21, 21-6).

ഡബിൾസിൽ മലേഷ്യയുടെ യോഗേന്ദ്ര കൃഷ്ണൻ-തനീഷ് വീരപ്പൻ കൂട്ടുകെട്ട് ഇന്ത്യയുടെ മുഹമ്മദ് മുനവർ-പ്രണവ് സതീഷ് സഖ്യത്തെ തോൽ‌പിച്ചു.( 23-21, 17-21, 21-17)

മൂന്നു ദിവസത്തെ ടൂർണമെന്‍റിൽ വിവിധ ഇനങ്ങളിലായി ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു‌എ‌ഇ, ഖത്തർ തുടങ്ങിയിടങ്ങളിൽനിന്നായി 250ലേറെ കളിക്കാർ പങ്കെടുത്തു.

വിവിധ ഇനങ്ങളിലെ ജേതാക്കൾ

മിക്സഡ് ഡബിൾസ്: യോഗേന്ദ്രൻ കൃഷ്ണൻ-നിയതി പ്രദീപ്

അണ്ടർ-17 ബോയ്സ് സിംഗിൾ: അനാനി മാലിക്. അണ്ടർ-17 ബോയ്സ് ഡബിൾ: അലൻ അനീഷ് മാത്യു-വിരാട് സിംഗ്. അണ്ടർ-17 ഗേൾസ് സിംഗിൾ: വല്ലി ഗംഗാധരൻ. അണ്ടർ-17 ഗേൾസ് ഡബിൾസ്: ഫ്ലോന കാബ്‌‌റൽ-ശ്രീഷ നാഗപത്മ. അണ്ടർ-14 ബോയ്സ് സിംഗിൾ: ധ്രുവ ഭരദ്വാജ്

അണ്ടർ‌-14 ബോയ്സ് ഡബിൾസ്: ഐഡൻ അനീഷ് മാത്യു-അജയ് അഭിലാഷ് മാത്യു. അണ്ടർ-13 ഗേൾസ് സിംഗിൾസ്: ആദ്യ ഷൈൻ.

അണ്ടർ-13 ഗേൾസ് ഡബിൾസ്: നേഹ സൂസൻ ബിജു-ഹരിനി ഗണേശൻ. അണ്ടർ-12 ബോയ്സ് സിംഗിൾസ്: ജോയൽ ജയിംസ്. അണ്ടർ-12 ബോയ്സ് ഡബിൾസ്: സണ്ണി തോമസ് ബിജു-ജോയൽ ജയിംസ്. അണ്ടർ-10 ബോയ്സ് സിംഗിൾസ്: ഹർഷദ് ഷാദിഷ്. അണ്ടർ-10 ബോയ്സ് ഡബിൾസ്: ആദിത്യ അനിൽ കുമാർ-നഹ്‌യാൻ മുഹമ്മദ് തിത്തീസ്. 45ന് മീതെ പ്രായമുള്ള പുരുഷന്മാരുടെ ഡബിൾസ്: ഉസ്മാൻ അഹമ്മദ്-ബദർ കല്ലിപറമ്പിൽ.

റിപ്പോർട്ട്: സലിം കോട്ടയിൽ