ന​വ​കേ​ര​ള നി​ർ​മ്മി​തി സ​മ്മേ​ള​നം ന​വം​ബ​ർ 9 ന്
Wednesday, November 7, 2018 3:18 AM IST
കു​വൈ​ത്ത് സി​റ്റി : ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ​യും നോ​ർ​ക്ക​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്കാ​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് എ​ൽ​ക​ഐ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നാ​ളി​തു​വ​രെ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​ത്ത് മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി പ​ങ്കു​വ​യ്ക്കു​വാ​നാ​യി ന​വം​ബ​ർ 9 ന് ​സ​മ്മേ​ള​നം പ​ങ്കെ​ടു​പ്പി​ക്കു​ന്നു. അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വൈ​കി​ട്ട് 5:30 നാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്. നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം പ​ദ്മ​ശ്രീ ഡോ : ​ര​വി പി​ള്ള പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്തി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക​യും ലി​സ്റ്റും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങും.

മ​ഹാ ദു​രു​ന്ത​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തെ ന​വ കേ​ര​ള​മാ​ക്കി തീ​ർ​ക്കാ​നു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ചു ഒ​ക്ടോ​ബ​ർ മൂ​ന്നാം വാ​രം വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ​റെ​യും സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യു​ടെ​യും സ​ന്ദ​ർ​ശ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​നം അ​നി​വാ​ര്യ​മാ​യ​തെ​ന്ന് എല്‍കെഎസ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്കാ​യു​ള്ള സം​ഭാ​വ​ന​ക​ളും സാ​ല​റി ചാ​ല​ഞ്ചി​നും സ​മ്മേ​ള​നം വേ​ദി​യാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 69305747, 972 55101, 66059867, 97579814, 51111 541, 97894964, 66656642 ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ