എവിടെയല്ലാം മലയാളി... അവിടെയെല്ലാം മലയാളം
Wednesday, November 7, 2018 8:07 PM IST
ജിദ്ദ: കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളത്തിലാക്കുക എന്ന പ്രഖ്യാപന ലക്ഷ്യം കൈവരിക്കന്നതിനും മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതിലൂടെ കേരള സമൂഹത്തെ സാംസ്കാരിക ഔന്നിത്യത്തിലേക്ക് നയിക്കുന്നതിന്‍റെ ഭാഗമായും കേരള സർക്കർ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഭൂമി മലയാളം പരിപാടി.

ഇതിന്‍റെ തുടര്‍ച്ചയെന്നോണം ജിദ്ദ നവോദയ സംഘടിപ്പിച്ച "ഭൂമി മലയാളം' എന്ന പരിപാടിയുടെ സൗദിതല ഉദ്‌ഘാടനം മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം മുസാഫിർ നിർവഹിച്ചു. മലയാളം എന്നത് കേവലം ഒരു ഭാഷ മാത്രമല്ല അത് ഒരു സംസ്കാരം കൂടിയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

മലയാള ഭാഷയെ ആദ്യമായി കേരളത്തിന് പുറത്തുള്ള ലോകത്തേക്ക് എത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ചത് കന്യാസ്ത്രീകളും നഴ്‌സുമാരും ആണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗോപി നെടുങ്ങാടി പറഞ്ഞു.

ഭൂമി മലയാളം പ്രതിജ്ഞ കിസ്മത്ത് മമ്പാട് സദസിന് ചൊല്ലിക്കൊടുത്തു. ചടങ്ങിൽ
ഷക്കീർ ഹുസൈൻ (ഒഐസിസി ), അബൂബക്കർ അരിമ്പ്ര ( കെ എംസിസി ), സംഷുദ്ദീൻ (മാധ്യമം), അനീഷ് (തനിമ), ഇസ്മയിൽ കല്ലായി (പ്രവാസി ജിദ്ദ), നൗഷാദ്.(കല സാഹിദി), വിലാസ് അടൂർ (പത്തനംതിട്ട), നജുമുദ്ദീൻ, (TPA), മുഹമ്മദ് ഇഖ്ബാൽ, അഡ്വ: ശംഷുദ്ധീൻ, ജുമൈലാ അബു തുടങ്ങിയവര്‍ ആശംസകൾ നേർന്നു സംസാരിച്ചു.

ജിദ്ദയിലെ അറിയപ്പെടുന്ന ഗായകനായ മിർസാ ഷെരീഫിന്‍റെ ഗാനത്തോട് കൂടിയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്നു മൻസൂർ തിരുവനന്തപുരത്തിന്‍റെ കവിതാലാപനവും ആഷാ ഷിജുവിന്‍റെ ഗാനങ്ങളും ചടങ്ങിന് കൊഴുപ്പേകി. അര്‍ഷിയ സമീര്‍, അമിഖ സമീര്‍, രൈഹന്‍ വീരാന്‍ തുടങ്ങിയ കുട്ടികൾ കവിതകൾ ആലപിച്ചു. സുധാ രാജു ടീച്ചറിന്‍റെ ശിക്ഷണത്തിൽ അനന്യ മോഹൻ, അനുഗ്രഹ അജയ്, സംവൃതാ ലക്ഷ്മണൻ, ദേവിക മധു അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി.

നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ച യോഗത്തില്‍ നവോദയ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് യോഗത്തിന്റെ ക്രോഡീകരണവും നടത്തി. ഷറഫിയ ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ