കുവൈറ്റ് കെ എം സി സി പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി
Wednesday, November 7, 2018 10:07 PM IST
അബാസിയ : കുവൈറ്റ് കെ എംസിസി പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം നിലവിൽ വന്നു. ബ്രാഞ്ച്, ഏരിയ , യൂണിറ്റ് ഘടന മാറ്റം വരുന്നതിന്‍റെ ഭാഗമായി ജിസിസിയിലെ കെ എം സി സി കളെ പോലെ കുവൈറ്റിലും മണ്ഡലം, ജില്ല കമ്മിറ്റികൾ വന്നുകൊണ്ടിരിക്കുകയാണ്.

പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്‍റായി പി.എം സൈനുൽ ആബിദ് തങ്ങളെയും ജനറൽ സെക്രട്ടറിയായി ഹുസൻ കുട്ടി ഏലംകുളത്തേയും ട്രഷററായി ബഷീർ പുലാമന്തോളിനെയും തെരഞ്ഞെടുത്തു. ഷൗക്കത്ത് താഴെക്കോട്, മൂസ വെട്ടത്തൂർ,അബ്ദുൽ സലീം കുന്നപ്പുള്ളി എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും നജീബ് ആലിപ്പറമ്പ്, ആസിഫ് താഴെക്കോട്, സി.കെ.മുഹമ്മദ് ഷബീർ എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജില്ലാ കൗൺസിലർമാരായി ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, അബ്ദുൾ ഷുക്കൂർ എടയാറ്റൂർ, സയിദാലി താഴെക്കോട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ‌

തെരഞ്ഞെടുപ്പ് നടപടികൾ റിട്ടേണിംഗ് ഓഫീസർ അഡ്വ. പി.എം.എ സലാം നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ