കേരളപ്പിറവി ദിനം ആഘോഷിച്ചു
Wednesday, November 7, 2018 11:03 PM IST
കുവൈത്ത്: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ കേരളപ്പിറവി ദിനാഘോഷവും അംഗത്വവിതരണോദ്ഘാടനവും നടത്തി .

ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ "സാധ്യമാണ് പുതിയ കേരളം' എന്ന വിഷയത്തിൽ പി.പി .അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി .മേഖലാ പ്രസിഡന്‍റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി കെ. നൗഷാദ് സ്വാഗതവും ഷമീറ ഖലീൽ നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക കേരളം ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് കേന്ദ്ര പ്രസിഡൻ‌റ് ഖലീലുൽ റഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അംഗത്വ വിതരണോദ്ഘാടനം കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നടത്തി . ദൈവത്തിന്‍റെ സ്വന്തം നാട് എന്ന തലക്കെട്ടിൽ ഇന്ത്യൻ സ്കൂൾ കൗൺസിലർ നമ്പീലാ നജ്മുദ്ദീൻ നടത്തിയ ഇൻസ്റ്റന്‍റ് ക്വിസും പ്രവർത്തകർ തയാറാക്കിയ കേരളത്തനിമയാർന്ന ഭക്ഷണവും പരിപാടിയെ വേറിട്ട ഒരനുഭവമാക്കി .

റിപ്പോർട്ട്: സലിം കോട്ടയിൽ