കുവൈത്ത് കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
Friday, November 9, 2018 8:42 PM IST
കുവൈത്ത് സിറ്റി: കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബൂബക്കർ വലിയകത്ത് (പ്രസിഡന്‍റ്), കബീർ വട്ടപ്പറമ്പിൽ (ജനറൽ സെക്രട്ടറി), കുഞ്ഞി മൊയ്തീൻ (ട്രഷറർ), കെ.കെ. ഹംസ, മജീദ് കുന്നത്ത്, ഇമ്പിച്ചി മുഹമ്മദ് (വൈസ് പ്രസിഡന്‍റുമാർ), നജീബ്, ഹനീഫ മാളിയേക്കൽ, മുഹമ്മദ് റിയാസ്(സെക്രട്ടറിമാർ). ഷറഫുദ്ദീൻ പുറക്കയിൽ,മുഹമ്മദലി ഫൈസി, ഹംസ.കെ.കെ., കുഞ്ഞി മൊയ്തീൻ, ഇമ്പിച്ചി മുഹമ്മദ് (ജില്ലാ കൗൺസിൽ അംഗങ്ങൾ). എന്നിവരേയും പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ