ഖു​ർ​ആ​ൻ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ന്ന ഗ്ര​ന്ഥം: ഡോ: ​അ​ബൂ​ബ​ക്ക​ർ ക​ട​വ​ത്തൂ​ർ
Monday, November 12, 2018 11:10 PM IST
റി​യാ​ദ്: വി​ജ്ഞാ​ന​ത്തി​ന്‍റെ ക​ല​വ​റ​യാ​യ വി​ശു​ദ്ധ ഖു​ർ​ആ​ൻ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ന്ന ഗ്ര​ന്ഥ​മാ​ണെ​ന്നും പാ​രാ​യ​ണം ഭം​ഗി​യാ​ക്കു​ന്ന​തോ​ടൊ​പ്പം ഖു​ർ​ആ​നി​ലെ വി​ജ്ഞാ​ന​ങ്ങ​ളെ ശ​രി​യാ​യ രൂ​പ​ത്തി​ൽ മ​ന​സി​ൽ പ​തി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും എം​എ​സ്എം മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ: ​അ​ബൂ​ബ​ക്ക​ർ ക​ട​വ​ത്തൂ​ർ പ്ര​സ്താ​വി​ച്ചു.

റി​യാ​ദ് ഇ​സ്ലാ​ഹി സെന്‍റേ​​ഴ്സ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി (ആ​ർ​ഐ​സി​സി.) ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ടീ​ൻ​സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​യാ​ദ് എം​എ​സ്എം പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​നു​ൽ ഫാ​രി​സ് കി​നാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​ഗ്ര​ഹീ​ത ജീ​വി​തം വി​ദ്യാ​ർ​ഥി​ക​ളും ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഇ​ഖ്ബാ​ൽ കൊ​ല്ലം, റാ​ഫി സ്വ​ലാ​ഹി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ടൈം ​മാ​നേ​ജ്മെ​ന്‍റ്, ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ട്രെ​യ്നിം​ഗ് സെ​ഷ​ൻ ഡോ: ​മു​ഹ​മ്മ​ദ് ഷ​ഹീ​ർ (അ​ബ​ഹ കിം​ഗ് ഖാ​ലി​ദ് യൂ​ണി​വേ​ഴ്സി​റ്റി), എ​ൻ​ജി. അം​ജ​ദ് രാ​ജ (അ​ൽ​കോ​ബാ​ർ) എ​ന്നി​വ​ർ ന​യി​ച്ചു. ഷാ​നി​ദ് കോ​ഴി​ക്കോ​ട്, കെ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റൗ​ന​ഖ് ഓ​ട​ക്ക​ൽ സ്വാ​ഗ​ത​വും ഹം​ദാ​ൻ ഉ​മ​ർ ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.