കു​ടും​ബ സം​ഗ​മം ന​വം​ബ​ർ 22ന്
Monday, November 12, 2018 11:31 PM IST
ദു​ബാ​യ്: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു കു​ടും​ബ സം​ഗ​മം ന​വം​ബ​ർ 22 വ്യാ​ഴം പ​രു​മ​ല സെ​മി​നാ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ, ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് , ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി., ഗു​രു ര​ത്നം ഫാ. ​ടി.​ജെ. ജോ​ഷ്വ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഓ​ഗ​സ്റ്റ് 18 ന് ​ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി പ്ര​ള​യ ദു​രി​ത​ത്തെ തു​ട​ർ​ന്നാ​ണ് മാ​റ്റി​വ​ച്ച​ത്.

ഇ​ട​വ​ക​യു​ടെ ആ​രം​ഭം മു​ത​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന​വ​രും ഇ​പ്പോ​ൾ അ​വ​ധി​ക്കാ​ലം നാ​ട്ടി​ൽ ചി​ല​വ​ഴി​ക്കു​ന്ന അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ.​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം അ​ഭ്യ​ർ​ത്ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് +91 99612 19908, +91 99474 53177.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള