ആര്‍എസ്‌സി സാ​ഹി​ത്യോ​ത്സ​വ്: മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ഡീ​ഷ​ൻ
Tuesday, November 13, 2018 8:34 PM IST
മ​നാ​മ: രി​സാ​ല സ്റ്റ​ഡീ​സ​ർ​ക്കി​ൾ (ആര്‍എസ്‌സി) സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ഒ​ഡീ​ഷ​ൻ ബ​ഹ്റൈ​നി​ൽ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. റി​ഫ, മു​ഹ​റ​ഖ്, മ​നാ​മ എ​ന്നീ സെ​ൻ​ട്ര​ൽ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഒ​ഡീ​ഷ​നി​ൽ 30 വ​യ​സ് വ​രെ​യു​ള്ള ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

എ​ഴു​ത്ത്, പ്ര​ഭാ​ഷ​ണം, ആ​ലാ​പ​നം, വ​ര, അ​വ​ത​ര​ണം എ​ന്നി​ങ്ങ​നെ ആ​വി​ഷ്കാ​ര​ത്തി​ന്‍റെ ബ​ഹു​മു​ഖ ത​ല​ങ്ങ​ൾ​ക്ക് സാ​ഹി​ത്യോ​ത്സ​വ് അ​വ​സ​രം ന​ൽ​കു​ന്നു. ച​രി​ത്ര​ത്തി​ന്‍റെ ഉ​ൾ​ത്താ​ളു​ക​ളി​ൽ നി​ന്നും വ​ർ​ത്ത​മാ​ന​ത്തി​ന്‍റെ പൊ​ള്ളു​ന്ന പ​രി​സ​ര​ത്തി​ൽ നി​ന്നു​മു​ള്ള ച​ർ​ച്ച​ക​ൾ കൊ​ണ്ട് സാ​ഹി​ത്യോ​ത്സ​വ് സ​ന്പ​ന്ന​മാ​വും.

ന​വം​ബ​ർ 20 മു​ത​ൽ ജ​നു​വ​രി 20 വ​രെ​യു​ള്ള ര​ണ്ട് മാ​സ​ക്കാ​ല​യ​ള​വി​ൽ യൂ​ണി​റ്റ്, സെ​ക്ട​ർ, സെ​ൻ​ട്ര​ൽ, നാ​ഷ​ണ​ൽ ത​ല​ങ്ങ​ളി​ലാ​യി കി​ഡ്സ്, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ എ​ന്നീ ആ​റ് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

ബ​ഹ്റൈ​നി​ലെ കാ​ലാ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യെ​ത്തു​ന്ന നാ​ഷ​ണ​ൽ ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന പ്ര​തി​ഭ​ക​ൾ​ക്ക് ഗ​ൾ​ഫ്ത​ല മ​ത്സ​ര​ത്തി​ലെ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും.​ഒ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ർ​എ​സ് സി ​യൂ​ണി​റ്റ് ക​മ്മി​റ്റി മു​ഖേ​ന അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 36111638, 38850633, 39871794 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.