മ​ല​ങ്ക​ര സ​ഭാ താ​ര​ക​യു​ടെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം ന​വം​ബ​ർ 14ന്
Tuesday, November 13, 2018 8:37 PM IST
ഷാ​ർ​ജ: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന മ​ല​ങ്ക​ര സ​ഭാ താ​ര​ക 125 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ യു​എ​ഇ​യി​ലെ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​ബി​ലി സ​മ്മേ​ള​നം ന​വം​ബ​ർ 14 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 8.30 ന് ​ഷാ​ർ​ജ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ നടക്കപ്പെടും.

സ​മ്മേ​ള​നം മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലി​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ത്തോ​മ്മ സ​ഭ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ അ​ഭി. ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷം വ​ഹി​ക്കും.

യു​എ​ഇ​യി​ലെ വി​വി​ധ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ളി​ലെ വൈ​ദീ​ക​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ബി ജോ​ഷ്വ, പ്ര​മോ​ദ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 050 6983405

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള