കെ.ടി.ജലീലിനെതിരെയുള്ള സമരം പ്രതിഷേധാര്‍ഹം കുവൈത്ത് കെഎംസിസി
Sunday, November 18, 2018 12:53 PM IST
കുവൈറ്റ് സിറ്റി: ബന്ധു നിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ എം.എസ്.എഫ് നേതാക്കള്‍ താനൂരില്‍ നടത്തിയ ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ ഒരുമ്പെട്ടാല്‍ അതിനെതിരെ പ്രതികരിക്കാന്‍ മുസ്ലിം ലീഗിന്റെ പോഷക ഘടകങ്ങളോടൊപ്പം കെഎംസിസിയും മുന്നിട്ടിറങ്ങുമെന്നും അറസ്റ്റ് ചെയ്ത നിറമരുതൂര്‍ പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് മുഹ്‌സിന്‍ മാടമ്പാട്ട്, അജ്മല്‍ തിരൂര്‍, തവനൂര്‍ മണ്ഡലം എംഎസ്എഫ്. ട്രഷറര്‍ ഷഫീഖ്, നിറമരുതൂര്‍ പഞ്ചായത്ത് എംഎസ്എഫ്. ട്രഷറര്‍ സാബിര്‍ ഉണ്ണിയാല്‍, ജാബിര്‍ തിരൂര്‍, റഹീസ്, ഷമീല്‍ നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നും ആക്റ്റിംഗ് പ്രസിഡണ്ട് എഞ്ചി.യാസര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മായിനങ്ങാടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍