കുവൈത്തിലെ ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ​ക്കാ​യി സാ​ല​ഡ് ഒ​രു​ക്ക​ലും ഇ​ന്ത്യ​ൻ ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​വും നവം: 23ന്
Monday, November 19, 2018 9:03 PM IST
കു​വൈ​ത്ത് : കെ​കെഎം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ​ക്കാ​യി സാ​ല​ഡ് ഒ​രു​ക്ക​ൽ മ​ത്സ​ര​വും ഇ​ന്ത്യ​ൻ ബാ​ച്ച​ലേ​ഴ്സി​നാ​യി ഇ​ന്ത്യ​ൻ ബി​രി​യാ​ണി പാ​ച​ക മ​ത​സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 23നു ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി. കെ​കെഎം​എയു​ടെ സ​ന്ന​ദ്ധ സേ​വ​ന വി​ഭാ​ഗ​മാ​യ മാ​ഗ്നെ​റ്റി​ന്‍റെ വോ​ള​ണ്ടി​യ​ർ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ https://goo.gl/forms/zaTVTmVQ9xlJg5u13 എ​ന്ന ലി​ങ്ക് വ​ഴി​യും സാ​ല​ഡ് മ​ത്സ​ര​ത്തി​നാ​യി https://goo.gl/forms/i6mYKR5h4FdarjF73 എ​ന്ന ലി​ങ്ക് വ​ഴി​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക് ,99483350,/97226792(ബി​രി​യാ​ണി ), 96005772 , 97258324 (സാ​ല​ഡ് )എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം .

സാ​ല​ഡ് ഒ​രു​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും മ​ത്സ​രാ​ർ​ത്ഥി ത​ന്നെ കൊ​ണ്ടു​വ​ര​ണം. ത​യാ​റാ​ക്കാ​നും പ്ര​ദ​ർ​ശി​പ്പി​ക്ക​വു​മു​ള്ള സൗ​ക​ര്യം സം​ഘാ​ട​ക​ർ ഒ​രു​ക്കും . മ​ത്സ​രാ​ർ​ത്ഥി​ക​ൾ അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് മു​ൻ​പാ​യി ഹാ​ജ​രാ​ക​ണം. ര​ണ്ട​ര മു​ത​ൽ മൂ​ന്ന​ര വ​രെ​യാ​ണ് സാ​ല​ഡ് ത​യാ​റാ​ക്കാ​നു​ള്ള സ​മ​യം. ഒ​രാ​ൾ ഒ​രു വി​ഭ​വം മാ​ത്ര​മേ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളൂ . മൂ​ന്ന​ര മു​ത​ൽ നാ​ലു​മു​ത​ൽ വി​ധി​നി​ർ​ണ​യം ന​ട​ക്കും. നാ​ലു മു​ത​ൽ ത​യാ​റാ​ക്ക​പ്പെ​ട്ട സാ​ല​ഡു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ല​ഖു​വി​വ​ര​ണ​വും ന​ട​ക്കും.

ബാ​ച്ച​ലേ​ഴ്സി​നു​ള്ള ഇ​ന്ത്യ​ൻ ബി​രി​യാ​ണി മ​ത്സ​രാ​ർ​ത്ഥി​ക​ൾ അ​വ​രു​ടെ സ്ഥ​ല​ത്തു​നി​ന്നു പാ​ച​കം ചെ​യ്തു മ​ത്സ​ര വേ​ദി​യി​ലെ​ക് കൊ​ണ്ടു​വ​രി​ക​യാ​ണ് ചെ​യേ​ണ്ട​ത് . മ​ത്സ​ര​സ്ഥ​ല​ത് പാ​ച​കം അ​നു​വ​ദി​ക്കി​ല്ല . ത​യ്യാ​റാ​ക്കി​യ ബി​രി​യാ​ണി​മാ​യി ഉ​ച്ച​യ്ക്ക് 12ന് ​ഹാ​ജ​രാ​ക​ണം. പ​ന്ത്ര​ണ്ട​ര മു​ത​ൽ ഒ​ന്നു വ​രെ ഒ​രു​ക്കി​വ​യ്ക്കാ​നു​ള്ള സ​മ​യം. ഒ​ന്നു​മു​ത​ൽ ര​ണ്ട​ര വ​രെ ജ​ഡ്ജി​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ. ര​ണ്ട​ര മു​ത​ൽ മൂ​ന്ന​ര വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ദ​ർ​ശ​നം .

ഇ​രു മ​ത്സ​ര​ങ്ങ​ളി​ലും ത​യാ​റാ​ക്കി​യ വി​ഭ​വ​ത്തി​ന്‍റെ പേ​രും ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളു​ടെ വി​വ​ര​വും അ​ട​ങ്ങു​ന്ന കു​റി​പ്പ് മ​ത്സ​രാ​ർ​ത്ഥി പ്ര​ദ​ര്ശി​പ്പി​ക്ക​ണം ജേ​താ​ക്ക​ൾക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ