ആംസ് ഫോര്‍ യു കുവൈറ്റിന് പുതിയ നേതൃത്വം
Tuesday, November 20, 2018 7:16 PM IST
കുവൈറ്റി സിറ്റി : കുവൈറ്റിലും കേരളത്തിലും 3 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന പ്രകൃതി സ്‌നേഹികളുടെയും മനുഷ്യ സ്‌നേഹികളുടെയും കൂട്ടായ്മയായ ആംസ് ഫോര്‍ യു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

റിഗായ് സിംഫണി ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അലക്‌സ്‌ജോണ്‍ പ്രസിഡന്‍റായും രമേശ്‌നായരെ ജനറല്‍ സെക്രട്ടറിയായും വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.

ചാരിറ്റി കണ്‍വീനര്‍ വ്രജേഷ് നമ്പ്യാര്‍, മീഡിയ കണ്‍വീനര്‍ ബിജു മേനോന്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ രാജേഷ് നായര്‍ എന്നിവരെയും സജീവ് നായര്‍, പ്രശാന്ത് ജെ ആര്‍, മനോജ് കുമാര്‍, ബിലാല്‍ മീരാന്‍, ഗിരീഷ് കുമാര്‍, മഞ്ജു പ്രേം, എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഡോക്ടര്‍ കൃഷ്ണകുമാര്‍, ഷെമേജ് കുമാര്‍ കെ. കെ, രാജേഷ് രഘുനാഥ്, പ്രേം സുകുമാര്‍, സഞ്ജിത് കൃഷ്ണന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ