കൊണ്ടോട്ടി സെന്‍റർ അനുശോചിച്ചു
Tuesday, November 20, 2018 9:41 PM IST
ജിദ്ദ: കൊണ്ടോട്ടി സെന്‍റർ ജിദ്ദയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ രംഗത്ത് സജീവ സന്നിധ്യവുമായിരുന്ന കൊണ്ടശൻ മുസ്തഫയുടെ ആകസ്മിക മരണത്തിൽ കൊണ്ടോട്ടി സെന്‍റർ ജിദ്ദ അനുശോചിച്ചു.

മൈസൂരിനടുത്തുണ്ടായ വാഹന അപകടത്തിലായിരുന്നു കൊണ്ടോട്ടി സ്വദേശി മുസ്തഫ മരണപ്പെട്ടത്. ജിദ്ദയിലും നാട്ടിലുമുള്ള നിരവധി സംഘടനകൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഗൾഫിലും നാട്ടിലും പുതിയ സംരംഭങ്ങൾ കൊണ്ടുവന്ന് നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്നു.

യുവ സംരംഭകനായ മുസ്തഫ കൊണ്ടശൻ പുഞ്ചിരികൊണ്ടും സ്വഭാവ ശൈലികൊണ്ടും വലിയൊരു സൗഹൃദ് വലയത്തിന്റെ ഉടമയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ എക്സിക്യുട്ടീവ് അംഗങ്ങൾ പറഞ്ഞു.

എ.ടി. ബാവ തങ്ങൾ, കബീർ കൊണ്ടോട്ടി, കുഞ്ഞു കടവണ്ടി കരീം എക്കാപറമ്പ്, റഷീദ് മങ്കായി മുസ്തഫ അമ്പലപ്പള്ളി , ഫൈസൽ എടക്കോട്, റഷീദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : കെ. ടി മുസ്തഫ പെരുവള്ളൂർ