അബുദാബി ഇന്ത്യൻ സ്കൂളിന് സ്വർണം
Tuesday, November 20, 2018 9:53 PM IST
അബുദാബി : കർണ്ണാടകയിലെ ദേവങ്കരയിൽ നടന്ന സി ബി എസ് ഇന്‍റർനാഷണൽ അത്‌ലറ്റിക് മീറ്റിൽ 4 x 100 റിലേയിൽ അബുദാബി ഇന്ത്യൻ സ്‌കൂൾ ടീം വീണ്ടും ജേതാക്കളായി . ഇത് നാലാം തവണയാണ് ടീം സ്വർണമണിയുന്നത് .

കഴിഞ്ഞ വർഷം വരെ അണ്ടർ 14 വിഭാഗത്തിൽ മൂന്നു തവണ തുടർച്ചയായി സ്വർണ മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗങ്ങൾ തന്നെയാണ് ഇക്കുറി അണ്ടർ 17 വിഭാഗത്തിൽ സ്വർണനേട്ടം കൊയ്‌തത് . അലൈക റിയ മാത്യൂസ് , ധന്യ മേരി ഫിലിപ്പ്, ആതിര സ്‌മിത നായർ, ചൈതന്യ കല്ലുവളപ്പിൽ ,അനോര ഫെർണാണ്ടസ് എന്നീ വിദ്യാർഥിനികളാണ് ടീമിലുണ്ടായിരുന്നത് . കോച്ച് സഞ്ജു ജോർജിന്‍റെ കീഴിലാണ് ടീം പരിശീലനം നേടുന്നത് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള