പുസ്തക പ്രകാശനവും ചർച്ചയും
Tuesday, November 20, 2018 10:18 PM IST
റിയാദ്: പ്രവാസി പത്രപ്രവർത്തകൻ നജിം കൊച്ചുകലുങ്കിന്‍റെ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനൽ മനുഷ്യര്’ എന്ന പുസ്തകം ചില്ല സര്ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയിൽ പ്രകാശനം ചെയ്യും.

നവംബര് 23ന് (വെള്ളി) വൈകുന്നേരം നാല് മുതൽ ബത്ഹ ശിഫ അല്ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി. പുസ്തക ചര്ച്ചയും നടക്കും. കഴിഞ്ഞമാസമാണ് പുസ്തകം പുറത്തിറങ്ങിയത്. ചിന്ത പബ്ളിഷേഴ്സാണ് പ്രസാധകർ. 

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ