മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കുടുംബസംഗമം നടത്തി
Tuesday, December 4, 2018 9:33 PM IST
റിയാദ്: ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ വിവിധ കലാകായിക മത്സരങ്ങളോടെ കുടുംബസംഗമം സംഘടിപ്പിച്ചു.

എക്സിറ്റ് 18 ലെ റാഹ ഇസ്ത്രാഹയിൽ നടന്ന കായിക പരിപാടികൾ ശിഹാബ് കൊട്ടുകാട് ഉദ് ഘാടനം ചെയ്തു. വടം വലി മത്സരം, സാക്ക് റേസ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ അരങ്ങേറി. തുടർന്നു നടന്ന സംസ്കാരിക സമ്മേളനം ഫോർക്ക ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മജീദിന്‍റെ അധ്യക്ഷത വഹിച്ചു. നസറുദ്ദീൻ വി.ജെ, ഷാനവാസ് മുനന്പത്ത്, നസീർ ഖാൻ, റഹ്മാൻ മുനന്പത്ത്, സിനു അഹമ്മദ്, നിസാർ പള്ളിക്കശേരി, മൻസൂർ, നൗഫൽ, ജാനിസ് ഷംസ, നസീർ ഹനീഫ, കബീർ പാവുന്പ, താഹ, മുരളി മണപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി. അബ്ദുൽ ജബാറിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേളയിൽ ഷബാന അൻഷാദ്, അബി ജോയ്, റോജി മാത്യു, ബബിത റോജി, റഫ്ന റഹ്മാൻ, നഹാൽ, ഇഷാൻ, അമർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി..
കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അഖിനാസ്, ബഷീർ, ഷാജഹാൻ, നൗഷാദ്, മുനീർ, ഷെഫീഖ്, നവാസ്, സാബു, സലാം, സുധീർ, സുജീബ്, സക്കീർ ഹുസൈൻ, നബീൽ, റിയാസ്, റാഷിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ