ദുബായ് കെ എംസിസി മാധ്യമ അവാര്‍ഡുകൾ വിതരണം ചെയ്തു
Tuesday, December 4, 2018 9:52 PM IST
ദുബായ്: ദുബായ് കെ.എംസിസി ഈ വര്‍ഷത്തെ മധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എന്‍ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിൽ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അവാർഡുകൾ വിതരണം ചെയ്തു.

പ്രിന്‍സ് ബി. നായര്‍ (മലയാള മനോരമ),നിസാം അഹമ്മദ് (ചന്ദ്രിക),സുമിത് നായര്‍ (എന്‍ടിവി), ജസിത സജിത്ത്(ഏഷ്യനെറ്റ് റേഡിയോ), ശ്രീജിത്ത് ലാല്‍ (ജൈഹിന്ദ്‌ ടിവി) എന്നിവരാണ് പുരസ്കാര ജേതാക്കൾ.

കമ്യൂണിറ്റി ഡവലപ്പ്മെന്‍റ് അതോറിറ്റി സിഇഒ ഡോ. ഒമര്‍ അല്‍ മുസന്ന, സാലിഹ് അലി അല്‍ മസ്മി ഹെഡ് ഓഫ് സിഡിഎ, കെ.എം ഷാജി എംഎല്‍എ, ജോസ് കെ. മണി എംപി , ദിറാര്‍ ബെല്‍ഹോള്‍ അല്‍ ഫലാസി ,ഖലീഫ മുഹമ്മദ് അല്‍ റൂമി,ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍ തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ