ഇസ്കോൺ 2018: സംഘാടക സമിതി രൂപീകരിച്ചു
Wednesday, December 5, 2018 9:10 PM IST
കുവൈത്ത്: കുവൈത്ത് കേരളാ ഇസ് ലാഹി സെന്‍ററിന്‍റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിസംബർ 28, 29 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കുന്ന ഏഴാമത് ഇസലാമിക് സ്റ്റുഡൻസ് കോൺഫറൻസി ( ഇസ് കോൺ 2018) ന്‍റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് പി.എൻ അബ്ദു ലത്തീഫ് മദനി ചെയർമാനും വൈസ് ചെയർമാൻ അബ്ദുൽ ജലീൽ മലപ്പുറം, ജനറൽ കൺവീനറായി സുനാഷ് ഷുക്കൂർ, ജോയിന്‍റ് കൺവീനറായി മെഹബൂബ് കാപ്പാടിനെയും തെരഞ്ഞെടുത്തു.

ഡിസംബർ 29 (ശനി) ന് കുവൈത്ത് മസ്ജിദ് അൽ കബീർ അങ്കണത്തിൽ നടക്കുന്ന ശില്പ ശാലയിൽ കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ വേദികളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന മനശാസ്ത്രജ്ഞനും ഫറൂക്ക് കോളജ് പ്രഫസറുമായ ഡോ: ജൗഹർ മുനവ്വർ , വിസ്ഡം സ്റ്റുഡൻസ് വിംഗ് കരിയർ വിദഗ്ദനായ എൻജിനിയർ മുഹമ്മദ് അജ്മൽ (ഐഐടി ബാഗ്ലൂർ), പ്രമുഖ പണ്ഡിതൻ ഹാഫിള് സിറാജുൽ ഇസ് ലാം ബാലുശേരി (യുഎഇ) എന്നിവർക്കുപുറമെ കുവൈത്തിലെ അറിയപ്പെടുന്ന പണ്ഡിതരും വിദ്യാഭാസ വിദഗ്ദരും വിദ്യാർഥികൾക്ക് ക്ലാസ് എടുക്കും.

പരിപാടിയുടെ സുഗമമായ ക്രമീകരണങ്ങൾക് താഴെ പ്രകാരം വിവധ വകുപ്പുകൾ പ്രവർത്തിച്ചു വരുന്നു. പൊതുസമ്മേളനം സി.പി അബ്ദുൽ അസീസ് (ചെയർമാൻ), എൻ.കെ അബ്ദു സലാം (കൺവീനർ), ഇസ് കോൺ 2018 മുഹമ്മദ് അസ്‌ലം കാപ്പാട് (ചെയർമാൻ) , സമീർ മദനി കൊച്ചി (കൺവീനർ), പ്രി- & പോസ്റ്റ ഇസ് കോൺ അ നി ലാൽ ആസാദ് (ചെയർമാൻ) സാജു ചം മനാട് (കൺവീനർ), പബ്ലിസിറ്റി & ന്യൂസ് അഷ്റഫ് മദനി എകരൂൽ (ചെയർമാൻ) സാജു പൊന്നാനി (കൺവീനർ) ഫുഡ് & റഫ്രഷ് മെൻറ് ഹാഫിള് മുഹമ്മദ് അസ്ലം (ചെയർമാൻ) ഷഫീഖ് ആലി കുട്ടി (കൺവീനർ) , റിസപ്ഷൻ & വോളന്‍റിയർ ഷബീർ നന്തി ( ചെയർമാൻ) മുഹമ്മദ് ഷുഐബ് (കൺവീനർ), റജിസ്ട്രേഷൻ & റിക്കോർഡ്‌ ജലാൽ മൂസ (ചെയർമാൻ) അബൂബക്കർ കോയ (കൺവീനർ) , വെന്യു & സ്റ്റേജ് ഹാറൂൺ കാട്ടൂർ (ചെയർമാൻ) അബ്ദുസലാം പെരിങ്ങാടി (കൺവീനർ) , റികോർഡിംഗ് & ബ്രോഡ്കാസ്റ്റിംഗ് ഇംതിയാസ് മാഹി (ചെയർമാൻ) ബഷീർ മാംഗ്ലൂർ (കൺവീനർ) , ലൈറ്റ് & സൗണ്ട് മുജീബ് കണ്ണൂർ (ചെയർമാൻ ) ബാവ മംഗഫ് (കൺവീനർ) സൊവനീർ കെ.സി നജീബ് ( ചെയർമാൻ) അബ്ദുൽ അസീസ് നരകോട്ട് (കൺവീനർ) ഫിനാൻസ് & സ്പോൺസറിംഗ് അബ്ദുൽ ലത്തീഫ് കെ.സി ( ചെയർമാൻ) എഞ്ചിനിയർ മുജീബുറഹ്മാൻ (കൺവീനർ) , ട്രാൻസ്പോർട്ടേഷൻ നൗഷാദ് മൂവാറ്റുപുഴ (ചെയർമാൻ) ജാഫർ കൊടുങ്ങല്ലൂർ (കൺവീനർ) , മെഡിക്കൽ & ഫസ്റ്റ് എയിഡ് അബ്ദുള്ള കാഞ്ഞങ്ങാട (ചെയർമാൻ) ഡോ. യാസിർ, ഡോ: മുഹമ്മദലി (കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ