മാ​ജി​ക്ക​ൽ മോ​ട്ടി​വേ​ഷ​ൻ സ​മാ​പി​ച്ചു
Sunday, December 9, 2018 9:50 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​ശ​സ്ത മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ന​യി​ച്ച മോ​ട്ടി​വേ​ഷ​ണ​ൽ പ്രോ​ഗ്രാം സ​മാ​പി​ച്ചു. ഡി​സം​ബ​ർ 7 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ അ​ബാ​സി​യ നോ​ട്ടിം​ഗ്ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ ് ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബി​ഡി​കെ​യു​ടെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി കെ.​എ​സ്.​ആ​ർ.​ടി സി. ​വി​നോ​ദ് ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​ർ ന​ട​ത്തി​വ​ന്നി​രു​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉൗ​ർ​ജ്ജി​ത ര​ക്ത​ദാ​ന​ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​വൈ​ത്തി​ൽ ആ​സ്പ​യ​ർ 2018 എ​ന്ന പേ​രി​ൽ ക​മ്മ്യൂ​ണി​റ്റി എം​പ​വ​ർ​മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​വാ​സ​ലോ​ക​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​വ​ത്ത​ക്ക വി​ധ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ബ്ല​ഡ് ട്രാ​ൻ​സ്ഫൂ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​റീം അ​ൽ റ​ദ്വാ​ൻ, പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​റാം മോ​ഹ​ൻ, ബി​ഡി​കെ കു​വൈ​ത്ത് ടീ​മി​ന്‍റെ ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മു​ര​ളി എ​സ്. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​സ്പ​യ​ർ 2018 ക​ണ്‍​വീ​ന​ർ ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജി​മു​ര​ളി ന​ന്ദി​യും അ​ർ​പ്പി​ച്ചു.

ബി​ഡി​കെ കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​റി​ൽ നി​ന്നും കു​വൈ​ത്തി​ൽ എ​ത്തി​ച്ച നി​ധീ​ഷ് ര​ഘു​നാ​ഥ് എ​ന്ന ബോം​ബെ ഗ്രൂ​പ്പി​ൽ പെ​ട്ട അ​പൂ​ർ​വ്വ ര​ക്ത​ദാ​താ​വി​ന്‍റെ യാ​ത്ര​യി​ലെ മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി, ശ​ര​ത് കാ​ട്ടൂ​ർ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ഡോ​ക്യു​മെ​ന്‍റ​റി കാ​ണി​ക​ളു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ ര​ക്ത​ദാ​നം എ​ന്ന മ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ന​വ​മാ​ധ്യ​മ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ആ​ശ​യ​ത്തി​ന് തു​ട​ക്ക​മി​ട്ട ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള സ്ഥാ​പ​ക​ൻ വി​നോ​ദ് ഭാ​സ്ക​ര​നെ ന്ധ​ഇ​ൻ​സ്പൈ​റിം​ഗ് ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ്ന്ധ ന​ൽ​കി ആ​ദ​രി​ച്ചു. കു​വൈ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ലെ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​റീം അ​ൽ റ​ദ്വാ​നെ​യും, സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്ക് ഡോ​ണ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാ​ണി​യ മ​ഡ്കൂ​ർ തു​ട​ങ്ങി പ​ത്തോ​ളം ജീ​വ​ന​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് ര​ക്ത​ദാ​താ​ക്ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ടാ​തെ കു​വൈ​ത്തി​ലെ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച മ്യൂ​സി​ക് ബീ​റ്റ്സ്, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം, യാ​ത്രാ കു​വൈ​റ്റ്, ഹെ​സ്റ്റ​ണ്‍ കു​വൈ​ത്ത്, അ​ൽ​റാ​ഷി​ദ് ഗ്രൂ​പ്പ്, യൂ​ണി​മ​ണി, ദ​ർ​ശ​ൻ ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ