കി​ഫ് സോ​ക്ക​ർ ലീ​ഗ്: എകെഎഫ്‌സിയും സ്കൈ​നെ​റ്റ് ഗോ​വ​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു
Wednesday, December 12, 2018 11:00 PM IST
സാ​ൽ​മി​യ : കി​ഫ് സോ​ക്ക​ർ ലീ​ഗ് ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്കൈ​നെ​റ്റ് ഗോ​വ ഇ​ന്ത്യ​ൻ സ്‌ട്രൈക്കഴ്‌സിനെ 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ എകെഎഫ്‌സി എ​വി​സി ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് തോ​ൽ​പി​ച്ച് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

മ​ത്സ​ര​ത്തി​ലൂ​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ എകെഎഫ്‌സി​ക്കു​വേ​ണ്ടി ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ൽ ഇ​ൻ​സ​മാം നാ​സ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ നേ​ടി ജി​നീ​ഷ് കു​ട്ടാ​പ്പു ലീ​ഡു​യ​ർ​ത്തി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഡോ​ണ്‍ ബോ​സ്കോ ഗോ​വ​യും ഗോ​വ ഫു​ട്ബാ​ൾ ക്ല​ബും ര​ണ്ടു​ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ഗോ​വ​ക്കെ​തി​രെ സ്പാ​ർ​ക്സ് എ​ഫ്സി ര​ണ്ട് ഗോ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ