പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: എം​ബ​സി നി​ബ​ന്ധ​ന പി​ൻ​വ​ലി​ച്ചു
Wednesday, December 12, 2018 11:09 PM IST
കു​വൈ​ത്ത് സി​റ്റി: പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ എം​ബ​സി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​യ ര​ണ്ടു​പേ​രു​ടെ സി​വി​ൽ ഐ​ഡി പ​ക​ർ​പ്പുവയ്​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു റ​ദ്ദാ​ക്കി​യ​ത്.

പാ​സ്പോ​ർ​ട്ട് സേ​വ​നം ന​ൽ​കു​ന്ന കോ​ക്സ് ആ​ൻ​ഡ് കിം​ഗ്സ് ഏ​ജ​ൻ​സി​ക്ക​യ​ച്ച പു​തി​യ സ​ർ​ക്കു​ല​റി​ൽ ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​യ ര​ണ്ടു​പേ​രു​ടെ ഏ​തെ​ങ്കി​ലും ര​ണ്ട് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ അ​പേ​ക്ഷ​യോ​ടൊ​പ്പം വ​യ്ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ്രെ​ഡെ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ക്കും. സി​വി​ൽ ഐ​ഡി വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ന​ട​ത്തു​വാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് കോ​പ്പി ന​ൽ​കു​വാ​ൻ പ​ല​രും ത​യാ​റാ​യി​രു​ന്നി​ല്ല. സി​വി​ൽ ഐ​ഡി നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് അ​റി​യാ​തെ നി​ര​വ​ധി പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ക്സ് ആ​ൻ​ഡ് കിം​ഗ്സി​ൽ നി​ന്നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​കാ​തെ മ​ട​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ