സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, December 13, 2018 8:24 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​നും, ഡി​സ്ക​വ​ർ ഇ​സ്ലാ​മും സം​യു​ക്ത​മാ​യി മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചു സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ 16 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 വ​രെ ആ​ദി​ലി​യ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ക്യാ​ന്പ് ന​ട​ക്ക​പ്പെ​ടു​ന്ന​ത്. ക്യാ​ന്പി​ൽ കി​ഡ്നി പ്രൊ​ഫൈ​ൽ , ലി​വ​ർ പ്രൊ​ഫൈ​ൽ, കൊ​ളെ​സ്ട്രോ​ൾ, ബ്ല​ഡ് പ്ര​ഷ​ർ, ബ്ല​ഡ് ഷു​ഗ​ർ എ​ന്നി​വ അ​റി​യു​ന്ന ര​ക്ത പ​രി​ശോ​ധ​ന​യും കൂ​ടാ​തെ പീ​ഡി​യാ​ട്രി​ക്സ്, ഓ​ർ​ത്തോ​പീ​ഡി​ക്സ്, യൂ​റോ​ള​ജി, ന്യൂ​റോ​ള​ജി, ഓ​ഫ്താ​ൽ​മോ​ള​ജി, ഇ​എ​ൻ​ടി, ഗൈ​ന​ക്കോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്കാ​ണ് ഈ ​ക്യാ​ന്പി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ക. https://bit.ly/2LcLEtiവേേുെ://​യ​ശേ.​ഹ്യ/2​ഘ​ര​ഘ​ഋ​ശേ എ​ന്ന ലി​ങ്കി​ലൂ​ടെ​യും, ക്യാ​ന്പ് ദി​വ​സം രാ​വി​ലെ ഹോ​സ്പി​റ്റ​ലി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ലി​ജോ​യ് ചാ​ല​ക്ക​ൽ, ഫ്ര​ണ്ട്സ് ഓ​ഫ് ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ഫ്.​എം. ഫൈ​സ​ൽ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, റീ​ന രാ​ജീ​വ്, ഷി​ൽ​സ റി​ലീ​ഷ്, മ​ണി​ക്കു​ട്ട​ൻ, ഡി​സ്ക​വ​ർ ഇ​സ്ലാം പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് സു​ഹൈ​ർ, സെ​യ്ദ് താ​ഹി​ർ, സെ​യ്ദ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.