കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര കോ​ണ്‍​ഗ്ര​സും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു
Friday, December 14, 2018 9:09 PM IST
കു​വൈ​ത്ത് സി​റ്റി: സ​യ​ൻ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫോ​റം കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര കോ​ണ്‍​ഗ്ര​സും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശാ​ന്ത മ​രി​യ ജ​യിം​സ്, യൂ​ണി​മ​ണി മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ര​ഞ്ജി​ത് പി​ള്ള, കു​വൈ​ത്ത് ശാ​സ്ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ർ, സി​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്ര ര​ച​നാ മ​ത്സ​രം ’ഇ​ഗ്നൈ​റ്റ് 2018’ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ന്നു. 14 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 46 ടീ​മു​ക​ൾ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച ശാ​സ്ത്ര​പ്ര​ദ​ശ​ർ​നം ആ​യി​ര​ത്തി​ല​ധി​കം പേ​ർ സ​ന്ദ​ർ​ശി​ച്ചു. അ​നു​ബ​ന്ധ​മാ​യി ന​ട​ന്ന ചെ​റു​മ​ത്സ​ര​ങ്ങ​ളി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ച്ച ടീ​മു​ക​ൾ ഡി​സം​ബ​ർ 27 മു​ത​ൽ 31 വ​രെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ചി​ൽ​ഡ്ര​ൻ​സ് സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ​ങ്കെ​ടു​ക്കും.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി (ഡോ​ണ്‍ ബോ​സ്കോ), ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കു​വൈ​ത്ത് എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടു ടീ​മു​ക​ളും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ലേ​ണേ​ഴ്സ് ഓ​ണ്‍ അ​ക്കാ​ദ​മി, സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടു ടീ​മു​ക​ളും നാ​ഷ​ണ​ൽ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ​യ​ൻ​സ് ഗാ​ല​യി​ൽ ന​ട​ത്ത​പ്പെ​ടും. ഭാ​ര​ത സ​ർ​ക്കാ​ർ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ​യും ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ണ​ൽ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​വൈ​ത്തി​ൽ കെ​സി​എ​സ്സി സം​ഘ​ടി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ