ആ​ൻ​റി​യ അ​ബു​ദാ​ബി ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം
Monday, December 17, 2018 9:51 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി നി​ർ​ധ​ന​ർ​ക്കാ​യി നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന ന്ധ​ഗ്ലി​റ്റ്സ് ഹോം​ന്ധ എ​ന്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. അ​യ്യ​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​വാ​ർ​ഡി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണ്‍, സി​നി​മാ താ​രം മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ആ​ൻ​റി​യ അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് സ്വ​രാ​ജ് കെ.​ജെ. എ​ന്നി​വ​ർ ചേ​ർ​ന്നു ബി​ന്ദു തോ​ട്ട​ക​ത്തി​നും കു​ടും​ബ​ത്തി​നും കൈ​മാ​റി.

പൊ​തു​സ​മ്മേ​ള​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ൻ​റ് വ​ത്സ സേ​വ്യ​ർ, അ​യ്യ​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​നു അ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്മ് മെ​ന്പ​ർ ടി.​എം. വ​ർ​ഗീ​സ്, അ​യ്യ​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. ജോ​യ്, ഷെ​ൽ​ബി ബെ​ന്നി, കെ. ​സു​രേ​ന്ദ്ര​ൻ, ടി​ജോ ജോ​സ​ഫ് , നി​ജ ഷാ​ജി, ആ​ൻ​റി​യ അ​ബു​ദാ​ബി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജ​സ്റ്റി​ൻ പൗ​ലോ​സ്, മു​ൻ​ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ആ​ബേ​ൽ ജേ​ക്ക​ബ്, നൈ​ജോ അ​ബ്ര​ഹാം, ജി​ജോ മ​ണ​വാ​ള​ൻ, ക​ന​ൽ ക​ല​സാ​ഹി​ത്യ​കൂ​ട്ടാ​യ്മാ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ എം.​എ​സ്. പ്ര​ഹ്ളാ​ദ​ൻ, രാ​ജീ​വ് അ​യ്യ​ന്പു​ഴ, ശ്രീ​നി ശ്രീ​ക​ലം, ബി​നു പ​ഴ​യി​ട​ത്ത്, സാ​ജു ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു . തു​ട​ർ​ന്ന് സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള