"ഫോക്കസ് ഫെസ്റ്റ്' ജനുവരി 11 ന്
Thursday, January 10, 2019 5:10 PM IST
കുവൈത്ത്: ഫോക്കസ് കുവൈത്തിന്‍റെ പന്ത്രണ്ടാം വാർഷികാഘോഷമായ "ഫോക്കസ് ഫെസ്റ്റ് 2019' ജനുവരി 11 ന് (വെള്ളി) നടക്കും. അബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് പരിപാടികൾ.

കേരളത്തിലെ പ്രമുഖ പിന്നണി ഗായിക അഖില ആനന്ദും ജൂണിയർ ശിവമണി എന്നറിയപ്പെടുന്ന ജിനോ കെ. ജോസും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് , ഫോക്കസ് കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ ,പൊതു സമ്മേളനം എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും. പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ